മൂന്നാർ∙ നിയന്ത്രണംവിട്ട കാർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് ഗുരുതരമായി പരുക്കേറ്റു.
കാറിൽ കുടുങ്ങിക്കിടന്നവരെ അഗ്നിരക്ഷാ സേനാംഗങ്ങളാണ് അതിസാഹസികമായി പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചത്. മറയൂർ താനാവേലിൽ രാജൻ ടി.കുരുവിള (66), ഭാര്യ അച്ചാമ്മ (64) എന്നിവരാണ് പരുക്കേറ്റ് ടാറ്റാ ടീ ആശുപത്രിയിൽ കഴിയുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.
കൊച്ചിയിലുള്ള മകനെ കാണാനായി പോകുകയായിരുന്നു ഇരുവരും. രാജമല അഞ്ചാംമൈലിന് സമീപത്തുവച്ച് നിയന്ത്രണംവിട്ട
കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഓഫിസർ ഡി.ആർ.വിപിൻരാജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എസ്.ഷുഹൈബ്, എസ്.അജിത്ത്, ടി.എസ്.അർജുൻ, വി.യു.രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനാംഗങ്ങളാണ് കൊക്കയിലിറങ്ങി കാറിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

