ചങ്ങനാശേരി ∙ ഒരു വശത്തു നിരയായി വാഹനങ്ങൾ. മറുവശത്ത് മാലിന്യം.
ബൈപാസ് റോഡിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്തെ അവസ്ഥയാണിത്. സ്റ്റേഷനിലെ പാർക്കിങ് ഫീസ് വർധിപ്പിച്ചതോടെ കാറുകളും ഇരുചക്രവാഹനങ്ങളും റോഡരികിൽ പാർക്ക് ചെയ്യുകയാണ്.
തിരക്കേറിയ റോഡിലെ പാർക്കിങ് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടായി. അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ അപകടത്തിനും കാരണമാകുന്നു.
മറ്റു വാഹനങ്ങളെ മറികടക്കുമ്പോഴും സൈഡ് നൽകുമ്പോഴുമാണ് അപകടം കൂടുതൽ.
ഇതോടൊപ്പം റോഡിന്റെ ഒരു വശത്ത് മണ്ണും മാലിന്യവും തള്ളിയിരിക്കുകയാണ്. കെട്ടിടനിർമാണ അവശിഷ്ടങ്ങളും കൂട്ടത്തിലുണ്ട്.
ഇതുകാരണം കാൽനടയാത്രക്കാർ റോഡിലേക്ക് കയറി നടക്കണം. മാലിന്യം തള്ളുന്നത് തടയാൻ നഗരസഭ പോർട്ടബ്ൾ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിനെ നോക്കുകുത്തിയാക്കിയാണു ലോഡുകണക്കിനു മാലിന്യം കൊണ്ടുവന്നു തള്ളിയത്.
റെയിൽവേ ജംക്ഷനിലെ സിഗ്നൽ കടന്ന് അമിതവേഗത്തിലാണ് ബൈപാസ് റോഡിലൂടെ വാഹനങ്ങൾ വരുന്നത്. റോഡരികിലെ മാലിന്യം തള്ളലും നിയന്ത്രണമില്ലാത്ത പാർക്കിങ്ങും അപകടക്കെണിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

