പീച്ചി ∙ പുത്തൂർ സുവോളജിക്കൽ പാർക്കിൽ വനവൽക്കരണവും വ്യത്യസ്ത ആവാസവ്യവസ്ഥകൾ തയാറാകുന്നതിന്റെയും ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്ക് പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തിന് മുഖ്യമന്ത്രിയുടെ പ്രശസ്തി പത്രം. സുവോളജിക്കൽ പാർക്കിലേക്ക് വനം വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ 45ൽ അധികം ഇനങ്ങളിൽ 10500 പനകളും 35 ഇനങ്ങളിലായി 10000ത്തിലധികം മുളയിനങ്ങളും മറ്റു വൃക്ഷത്തൈകളുമാണ്കു നൽകിയത്. വിവിധ സോണുകളായി തിരിച്ചിരിക്കുന്ന പാർക്കിൽ ഓരോ സോണിലും അനുയോജ്യമായ ഇനങ്ങളാണ് നട്ടിരിക്കുന്നത്.
സൈലന്റ് വാലി സോണിൽ കാട്ടുതെങ്ങും വെടിപ്ലാവും കാട്ടുകവുങ്ങും വെള്ളപൈനും ചൂണ്ടപ്പനയും ഈറ്റ ഇനങ്ങളും ചൂരലുകളും ആഫ്രിക്കൻ സോണിൽ കരിമ്പനയും കല്ലൻ മുളയും ഈന്തിനങ്ങളുമാണ് നടത്ത്.
മുതലയുടെ ആവാസവ്യവസ്ഥയിൽ സ്വർണക്കണ്ടൽ, ചെറുകണ്ടൽ, മഞ്ഞക്കണ്ടൽ, പൂക്കണ്ടൽ, ചുള്ളിക്കണ്ടൽ എന്നീ ഇനങ്ങൾ ഉൾപ്പെടെയുള്ള കണ്ടൽകാടാണ് ആകർഷണം. കേരളത്തിലെ തീരപ്രദേശത്തുനിന്നു നശിച്ചുപോയതും കണ്ടൽ വർഗത്തിൽപ്പെടുന്നതുമായ ‘നീറ്റിപ്പന’യുടെ ശേഖരവും പുത്തൂർ സുവോളജിക്കൽ പാർക്കിലുണ്ട്.
ഓരോ ആവാസവ്യവസ്ഥയ്ക്കും അനുയോജ്യമായ വൃക്ഷത്തൈകളും കേരള വന ഗവേഷണ സ്ഥാപനം നൽകുകയുണ്ടായി.
കെഎഫ്ആർഐ ശാസ്ത്രജ്ഞരായ ഡോ.വി.ബി.ശ്രീകുമാർ, ഡോ.പി.സുജനപാൽ എന്നിവരാണ് ആവാസ് വ്യവസ്ഥകൾ തയാറാക്കുന്നതിനു നേതൃത്വം നൽകിയത്. പുത്തൂർ സുവോളജിക്കൽ പാർക്ക് വംശനാശ ഭീഷണി നേരിടുന്ന സസ്യജാലങ്ങളുടെ കൂടി ഒരു ജനിതക കലവറയായി മാറുമെന്ന് കെഎഫ്ആർഐ ഡയറക്ടർ ഡോ.കണ്ണൻ സി.എസ്.
വാരിയർ പറഞ്ഞു. പുത്തൂർ സുവോളജിക്കൽ പാർക്കിലെ ഹരിതവൽക്കരണത്തിന് മുൻകൈ എടുത്ത കെഎഫ്ആർഐയ്ക്ക് മുഖ്യമന്ത്രി നൽകിയ പ്രശസ്തി പത്രം സുവർണ ജൂബിലി വർഷത്തിൽ ലഭിക്കുന്ന ആദരമാണെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

