തിരുവനന്തപുരം ∙ ഓട്ടവും ചാട്ടവും പാതിവഴിയിൽ നിർത്തേണ്ടിവന്ന അമ്മയ്ക്കു വേണ്ടി അൽക്ക ഷിനോജിന്റെ ഇരട്ടസ്വർണം. ഇന്നലെ സബ്ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിലാണ് കോഴിക്കോട് കുളത്തുവയൽ സെന്റ്ജോർജ് എച്ച്എസ്എസിലെ എട്ടാം ക്ലാസുകാരി അൽക്ക സ്വർണം നേടിയത്. കഴിഞ്ഞദിവസം 600 മീറ്ററിലും സ്വർണം നേടി. ഇതിനു പുറമേ, 200 മീറ്ററിൽ വെള്ളിയും 4–100 മീറ്റർ റിലേയിൽ വെങ്കലവും നേടി.
കഴിഞ്ഞ സംസ്ഥാന കായികമേളയിൽ സബ്ജൂനിയർ വിഭാഗത്തിൽ 400, 200, 600 മീറ്ററുകളിൽ സ്വർണം നേടി വ്യക്തിഗത ചാംപ്യനായിരുന്നു.
മുൻകാല കായികതാരങ്ങളായ കോഴിക്കോട് കൂരാച്ചുണ്ട് പുളിവയൽ ഷിനോജിന്റെയും ജിതിനയുടെയും മകളാണ്. ജീവിത സാഹചര്യങ്ങൾകൊണ്ട് കായിക ലോകത്തുനിന്നു പിൻവാങ്ങിയ ജിതിനയുടെ സ്വപ്നങ്ങൾ തിരികെ നെയ്തെടുക്കുകയാണ് അൽക്ക. ജമ്മുവിൽ സിആർപിഎഫിൽ ഹവിൽദാറാണ് അച്ഛൻ ഷിനോജ്.
പീറ്റർ കരുമനക്കുഴി, സിനി ജോസഫ്, വിജയൻ എന്നിവരാണു പരിശീലകർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

