കോടഞ്ചേരി∙ പ്രിയങ്ക ഗാന്ധി എംപി ഇന്നു വൈകിട്ട് 5ന് കോടഞ്ചേരി പഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.
പഞ്ചായത്ത് ആസ്ഥാന മന്ദിരത്തിനു മുകളിലായി 1.17കോടി രൂപ അനുവദിച്ച് പുതുതായി നിർമിച്ച, ലിഫ്റ്റ് സൗകര്യവും 300 പേർക്ക് ഇരിക്കാൻ സൗകര്യവുമുള്ള രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം, ഡെസ്റ്റിനേഷൻ ചാലഞ്ചിൽ ഉൾപ്പെടുത്തി ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപ ധനസഹായത്തോടു കൂടി രണ്ട് കോടി രൂപ മുതൽ മുടക്കിൽ നാരങ്ങാത്തോട് പതങ്കയം ടൂറിസ്റ്റ് കേന്ദ്രത്തിൽ നിർമിക്കുന്ന തൂക്കുപാലത്തിന്റെയും ടേക്ക് എ ബ്രേക്ക് കംഫർട്ട് സ്റ്റേഷന്റെയും പ്രവൃത്തി ഉദ്ഘാടനം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി രാഹുൽ ഗാന്ധിയുടെ എംപി ഫണ്ടിൽ നിന്ന് അനുവദിച്ച 55 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായി 10 ലക്ഷം രൂപയും അടക്കം 65 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമിച്ച സിഡിഎംസി കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രിയങ്ക ഗാന്ധി ഇന്ന് നിർവഹിക്കും.
ഓഫിസ് കെട്ടിടത്തിനു മുകളിൽ പുതുതായി നിർമിച്ച രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് പഞ്ചായത്ത് നടക്കുന്ന ഉദ്ഘാടന പൊതുസമ്മേളനത്തിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

