നെന്മാറ∙ രണ്ടാംവിള കൃഷിക്കു ജലവിതരണം നടത്താൻ പോത്തുണ്ടി ഡാം കനാലുകൾ വൃത്തിയാക്കിത്തുടങ്ങി. മണ്ണുമാന്തി യന്ത്രങ്ങളും പുല്ലുവെട്ടു യന്ത്രങ്ങളും ഉപയോഗിച്ചു പ്രധാന കനാലുകളുടെയും ഉപകനാലുകളുടെയും വൃത്തിയാക്കലാണു കരാറുകാരുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.
അതേസമയം, കാഡ കനാലുകൾ വൃത്തിയാക്കുന്ന ജോലി ജലസേചന വകുപ്പ് ഏറ്റെടുക്കില്ല. കർഷകസമിതികൾ സ്വന്തം ഫണ്ട് കണ്ടെത്തി വൃത്തിയാക്കുകയാണു പതിവ്.ജലസേചന വകുപ്പ് നൽകുന്ന കരാർ അനുസരിച്ചാണു കഴിഞ്ഞ വർഷം മുതൽ കനാലുകൾ വൃത്തിയാക്കിവരുന്നത്.അതിനു മുൻപു ബന്ധപ്പെട്ട
പഞ്ചായത്തുകൾ തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു പണി പൂർത്തിയാക്കിയിരുന്നത്.
കനാലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാൻ കാലതാമസം നേരിട്ടതോടെയാണു കരാർ ഏർപ്പെടുത്തി വന്നത്.രണ്ടാംവിള കൃഷിക്കായി കഴിഞ്ഞ ദിവസം ചേർന്ന ഡാം ഉപദേശകസമിതി യോഗത്തിലെ തീരുമാനം പ്രകാരം നവംബർ 5നു വലതു കനാലും 15ന് ഇടതു കനാലും തുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മഴ വീണ്ടും ശക്തമായതോടെ കനാൽ തുറക്കുന്ന തീയതികൾ പുനരാലോചിക്കും.
നവംബർ ഒന്നിനു ഡാം ഉപദേശകസമിതി അംഗങ്ങളുടെയും മലമ്പുഴ, മംഗലം, പോത്തുണ്ടി, ചേരാമംഗലം ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാ കലക്ടർ വിളിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

