വൈപ്പിൻ ∙ സംസ്ഥാന പാതയിൽ ഇടക്കാലത്ത് വീതി കൂട്ടി പുനർ നിർമിച്ച പാലങ്ങളുടെ പ്ലാറ്റ്ഫോമുകൾ തകർന്ന് കമ്പികൾ പുറത്തുവന്നു തുടങ്ങി. ടാറിങ് ഒഴിവാക്കിയതിനെ തുടർന്ന് വിവിധ പാലങ്ങളിൽ കോൺക്രീറ്റ് തകരുന്നുവെന്നു നേരത്തെ മുതലുള്ള പരാതി പരിഹരിക്കാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല.
പാലങ്ങൾ ഗതാഗതത്തിനായി തുറന്നു കൊടുത്തതിനു ശേഷം പല തവണ സംസ്ഥാന പാതയിൽ ടാറിങ് നടന്നെങ്കിലും പാലങ്ങളുടെ പ്ലാറ്റ്ഫോം മാത്രം ഒഴിവാക്കുകയായിരുന്നു. ഇതേ തുടർന്ന് ഏതാനും വർഷങ്ങൾക്കു മുൻപ് തന്നെ പ്ലാറ്റ്ഫോമിൽ വിള്ളലുകൾ വീണ് തുടങ്ങിയിരുന്നു.
വെയിൽ ശക്തമാകുകയും വാഹന സഞ്ചാരം വർധിക്കുകയും ചെയ്തതോടെ പലയിടത്തും കോൺക്രീറ്റ് പൊട്ടിപ്പൊളിയാനും തുടങ്ങി.
മഴ ശക്തമായതോടെ വിള്ളലുകളിലൂടെ ഉള്ളിലേക്ക് വെള്ളം ഇറങ്ങി കോൺക്രീറ്റ് കൂടുതൽ തകർന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കമ്പികൾ പുറത്തു വന്നിരിക്കുന്നത്. ടാറിങ് ഒഴിവാക്കുന്നതിനെ കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിട്ടും വ്യക്തമായ വിശദീകരണം നൽകാൻ പൊതുമരാമത്ത് അധികൃതർ ഇതുവരെ തയാറായിട്ടില്ല.
ജനപ്രതിനിധികളും ഇക്കാര്യത്തിൽ ഇടപെടാത്ത സ്ഥിതിയാണ് ഇടക്കാലത്ത് ചില സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സമരത്തെ തുടർന്ന് ചില പാലങ്ങളിൽ പ്രത്യേക മിശ്രിതം ഉപയോഗിച്ച് വിള്ളലുകൾ അടച്ചിരുന്നു. കോടിക്കണക്കിന് രൂപ ചെലവിട്ടു നിർമാണം പൂർത്തിയാക്കിയ പാലങ്ങളാണ് ഇത്തരത്തിൽ അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നശിക്കുന്നതെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

