ചെറുകുളഞ്ഞി∙ പുസ്തക വായനയിലേക്ക് ആളുകളെ വലിച്ചടുപ്പിക്കുന്നതു ജിജ്ഞാസയാണെന്ന് എഴുത്തുകാരൻ അജയ് പി. മങ്ങാട്.
തലച്ചോറിനെ കുടുക്കിട്ടു വലിക്കാൻ ഇന്റർനെറ്റിനു കഴിയുന്നു. മൊബൈൽ ഫോൺ കയ്യിൽ ഉണ്ടെങ്കിൽ സമയം പോകുന്നത് അറിയില്ല എന്നു പറയുന്നതിനു കാരണം ഇതാണ്. എന്നാൽ വായന അങ്ങനെയല്ല.
വായനയിലേക്കുള്ള ആദ്യ ചുവട് നമ്മൾ തന്നെ വയ്ക്കണം. തുടർന്നുണ്ടാകുന്ന ജിജ്ഞാസയാണു നമ്മെ കൂടുതൽ വായിക്കാൻ പ്രേരിപ്പിക്കുന്നത്.
വായന കണ്ടുനിൽക്കുന്നവർക്കും ഇത്തരത്തിലുള്ള ജിജ്ഞാസ ഉണ്ടാകും. ഇത് അവരെയും വായിക്കാൻ പ്രേരിപ്പിക്കുന്നു. മലയാള മനോരമ ഹോർത്തൂസ് സാഹിത്യ, സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഹോർത്തൂസ് വായന’യിൽ ‘വായന എങ്ങനെ തുടങ്ങാം, എഴുത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ’ എന്ന വിഷയത്തിൽ സംവദിക്കുകയായിരുന്നു അജയ് പി.
മങ്ങാട്.
‘വിദ്യാർഥികളാണ് ഏറ്റവും നല്ല വായനക്കാർ എന്നാണ് എന്റെ അഭിപ്രായം. ഒഴിവുസമയങ്ങൾ ലഭിച്ചാലേ വായന സാധ്യമാകുകയുള്ളു.
വിദ്യാർഥികൾക്ക് ഒഴിവു സമയം ധാരാളമുണ്ട്. ഇതിന്റെ ഒരു ഭാഗം വായനയ്ക്കായി മാറ്റി വയ്ക്കാം എന്ന തീരുമാനം മാത്രം മതി പുസ്തകങ്ങളുടെയും വായനയുടെയും ലോകത്തേക്ക് ഉയരാൻ.
ഒരാൾ ഒരു കഥ വായിക്കുമ്പോൾ അയാൾ ഭാവനയിലൂടെ തന്റേതായ ഒരു ലോകം കൂടിയാണു സൃഷ്ടിക്കുന്നത്.മക്കളുടെ ബുദ്ധിയും കഴിവുകളും വികസിക്കാൻ വിഷ്ണു ശർമയെ രാജാവ് സമീപിച്ചപ്പോഴാണു പഞ്ചതന്ത്രം കൃതിയുടെ പിറവി. കഥകൾ ഒരാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത് എങ്ങനെ എന്നതിനുള്ള ഉദാഹരണമാണിത്’– അജയ് പി.
മങ്ങാട് പറഞ്ഞു.
ലോകസാഹിത്യത്തിലെ പുതിയ പരീക്ഷണങ്ങളെയും പ്രവണതകളെയും പരിചയപ്പെടുത്തുക, വായനയുടെ അനുഭവാന്തരീക്ഷങ്ങൾ ആസ്വാദകരുമായി പങ്കുവയ്ക്കുക, മലയാള മനോരമ ഹോർത്തൂസിൽ പങ്കെടുക്കുന്ന രാജ്യാന്തര എഴുത്തുകാരുടെയും ബുക്കർ പട്ടികയിൽ ഇടംനേടിയവരുടെയും രചനകൾ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണു ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്കൂളിൽ ‘ഹോർത്തൂസ് വായന’ പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ ഫാ.
ജോസഫ് വരമ്പുങ്കൽ അധ്യക്ഷത വഹിച്ചു. മലയാള മനോരമ സീനിയർ സബ് എഡിറ്റർ മനീഷ് മോഹൻ, സ്കൂൾ പ്രധമാധ്യാപിക ലീന തങ്കച്ചൻ, അധ്യാപക കോഓർഡിനേറ്റർ സിസ്റ്റർ സുനി ടി.
ജോസ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

