പട്ടാഴി∙ നാട്ടുകാർ ചേർന്ന് ലക്ഷങ്ങൾ ചെലവിട്ടു നവീകരിച്ച പട്ടാഴി ദേവീ ക്ഷേത്രക്കുളം നശിപ്പിച്ച സാമൂഹിക വിരുദ്ധരെ പിടികൂടണമെന്ന ആവശ്യം ശക്തം. തിങ്കൾ രാത്രി 11ന് ശേഷമാണ് സംഭവമെന്നാണ് നിഗമനം. കുളത്തിലേക്ക് ഇറങ്ങുന്ന ഭാഗത്തെ ഗേറ്റും ചെടിച്ചട്ടികളും തകർത്ത സാമൂഹിക വിരുദ്ധർ മണിക്കൂറുകൾ ഇവിടെ ചെലവഴിച്ചെന്നാണ് വിവരം.ദേവസ്വം ബോർഡും ജനപ്രതിനിധികളും അവഗണിച്ച ക്ഷേത്രക്കുളം, ദേവീക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് പണം സ്വരൂപിച്ച് നവീകരിക്കുകയുമായിരുന്നു.
തറയോട് പതിച്ചും ബെഞ്ചുകൾ സ്ഥാപിച്ചും മനോഹരമാക്കിയ കുളം നശിപ്പിച്ചതിൽ പ്രതിഷേധം ശക്തമാണ്.
രാവിലെ കുന്നിക്കോട് എസ്എച്ച്ഒ കെ.ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധിച്ചു. സംഭവത്തിൽ കേസെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സിഐ പറഞ്ഞു.
സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലം പരിശോധിച്ചു. രാത്രിയും അവധി ദിവസങ്ങളിലും സമീപത്തെ ഗവ.ഹയർസെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധർ തമ്പടിക്കുകയും ലഹരി ഉപയോഗിച്ച ശേഷം നാട്ടുകാരുമായി സംഘർഷത്തിലേർപ്പെടുന്നതും പതിവായിരുന്നു. നാട്ടുകാർ സംഘടിച്ച് ഇവർക്കെതിരെ നീങ്ങിയതോടെയാണ് താൽക്കാലിക പരിഹാരമുണ്ടായത്.
വീണ്ടും അതേ രീതിയിൽ സാമൂഹിക വിരുദ്ധർ ശക്തമാകുന്നത് നാട്ടുകാരിൽ ആശങ്ക വർധിച്ചിട്ടുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കുകയോ, എയ്ഡ് പോസ്റ്റ് സ്ഥാപിക്കുകയോ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

