കന്യാകുമാരി∙ വിവേകാനന്ദപ്പാറയിലേക്ക് ബോട്ട് സർവീസ് നടത്തുന്ന കന്യാകുമാരി ബോട്ടുജെട്ടിയിൽ ആഴം കൂട്ടാൻ ഡ്രജിങ് തുടങ്ങി. തിരയിൽ മണ്ണടിഞ്ഞ് ആഴം കുറഞ്ഞതിനെ തുടർന്നാണ് പൂംപുഹാർ ഷിപ്പിങ് കോർപറേഷൻ കടലിൽ ഡ്രജിങ് ആരംഭിച്ചത്. നിലവിൽ ഒരു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ചെളിയും മണ്ണും നീക്കുന്നത്.
ബോട്ടുകൾ അടുപ്പിക്കുന്ന ജെട്ടിയോട് ചേർന്ന് കുറഞ്ഞത് 12 അടി ആഴം ഉറപ്പാക്കാനാണ് മണ്ണു നീക്കുന്നത്. വിവേകാനന്ദപ്പാറയിലേക്ക് ഇവിടെ നിന്ന് 5 ബോട്ടുകളാണ് സർവീസ് നടത്തുന്നത്.
ഇതിൽ ഒരെണ്ണം അറ്റകുറ്റപ്പണിക്ക് ചിന്നമുട്ടം തുറമുഖത്തേക്കു മാറ്റിയിട്ടുണ്ട്.
ബോട്ടുകൾ അടുപ്പിക്കുന്ന ഭാഗത്ത് മണ്ണടിഞ്ഞ് ആഴംകുറഞ്ഞതിനാലാണ് അടിയന്തരമായി മണ്ണുനീക്കുന്നത്. എന്നാൽ മണ്ണുമാന്തി യന്ത്രങ്ങളുടെ ലഭ്യതക്കുറവ് മണ്ണുനീക്കുന്നതിനു തടസ്സമാവുന്നുണ്ട്. കന്യാകുമാരിയിൽ സന്ദർശകരുടെ തിരക്ക് ദിനംപ്രതി വർധിക്കുകയാണ്. മണ്ഡലക്കാലം ആരംഭിക്കുന്നതോടെ ടൂറിസ്റ്റ് സീസണു തുടക്കമാവും. ഇതിനു മുൻപ് ഡ്രജിങ് പൂർത്തിയാക്കി ബോട്ടുകളുടെ സർവീസ് സുഗമമാക്കാനുള്ള നീക്കത്തിലാണ് അധികൃതർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

