തിരുമേനി ∙ ചെറുപുഴ -ഉദയഗിരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തിരുമേനി-താബോർ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന്റെ പല ഭാഗങ്ങളും തകർന്നു തരിപ്പണമായതോടെ വാഹനയാത്രയും കാൽനടയാത്രയും ദുരിതമായി മാറിയിരിക്കുകയാണ്. ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തുകൂടി പോകുന്ന റോഡിനു വീതി കുറവാണ്.
ഇതുമൂലം ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെറുവാഹനങ്ങൾക്കു പോകാൻ പ്രയാസമാണ്.
താബോറിലേക്ക് 3 കെഎസ്ആർടിസി ബസുകൾ 6 സർവീസുകൾ നടത്തുന്നുണ്ട്. ഒട്ടേറെപ്പേർ ആശ്രയിക്കുന്ന റോഡായിട്ടും വീതി കൂട്ടാനോ വളവുകൾ നികത്തുന്നതിനോ അധികൃതരുടെ ഭാഗത്തുനിന്നു നടപടിയില്ല.
റോഡി ദുരിതാവസ്ഥ മൂലമാണ് ഇതുവഴി സർവീസ് നടത്തിയിരുന്ന സ്വകാര്യബസുകൾ സർവീസ് അവസാനിപ്പിച്ചത്. ഓവുചാൽ ഇല്ലാത്തതിനാൽ മഴവെള്ളം റോഡിൽ കൂടിയാണു ഒഴുകുന്നത്.
ഇതാണു റോഡിന്റെ തകർച്ചയ്ക്കു പ്രധാന കാരണമെന്നാണ് ആരോപണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

