
കൊളംബോ: പതിവുപോലെ മഴ വീണ്ടും വില്ലനായതോടെ ഇന്ത്യ – പാകിസ്താന് ആവേശപ്പോരാട്ടം തടസപ്പെട്ടു. മത്സരം ആവേശകരമായി തുടരവെ രസംകൊല്ലിയായി മഴ എത്തുകയായിരുന്നു. ഇതോടെ ഇന്ന് മത്സരം പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് അമ്പയര്‍മാര്‍ സ്ഥിരീകരിച്ചു. റിസര്‍വ് ദിനമായ നാളെ 50 ഓവര്‍ മത്സരം തന്നെ നടക്കും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് നായകന് രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും നല്‍കിയത്. പാകിസ്താന്റെ പേരുകേട്ട പേസര്‍മാരെ ഇരുവരും നിര്‍ഭയമായി നേരിട്ടു.