രാജപുരം ∙ മുപ്പതോളം വിദ്യാർഥികൾക്ക് മഞ്ഞപ്പിത്ത രോഗലക്ഷണങ്ങൾ കണ്ടെത്തിയ കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഡപ്യൂട്ടി ഡിഎംഒ ഡോ.ബി.സന്തോഷിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘം സന്ദർശനം നടത്തി. പൂടംകല്ല് താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ.വി.കെ.ഷിൻസി, ജില്ലാ മലേറിയ ഓഫിസർ ഗിരീഷ്, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ വിനു, ജെഎച്ച്ഐ സലാഹുദ്ദീൻ, കെ.വിമല, ജെപിഎച്ച്എൻ കെ.സുമ എന്നിവർ സംഘത്തിലുണ്ടായിരുന്നു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണനും സ്കൂളിലെത്തി.
മഞ്ഞപ്പിത്ത രോഗത്തിന് സാധാരണയായി നാട്ടിൻ പുറത്ത് ചെയ്യാറുള്ള പച്ചമരുന്നു ചികിത്സ ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണമെന്നും ഡിഎംഒ നിർദേശിച്ചു.
ഇന്നു ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ ജലസംഭരണികൾ ക്ലോറിനേഷൻ നടത്തി ശുചീകരിക്കും.
ഇന്നലെ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ സ്കൂളിന് സമീപത്തെ ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ പരിശോധന നടത്തി. മഞ്ഞപ്പിത്തം ബാധിച്ച് ഹയർസെക്കൻഡറി വിഭാഗത്തിൽ 16 പേരും ഹൈസ്കൂൾ വിഭാഗത്തിൽ 11 പേരുമാണ് കഴിഞ്ഞ ദിവസം ചികിത്സതേടിയത്. ഇന്നു താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ സ്കൂളിൽ പിടിഎ അവലോകന യോഗം നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

