കൂത്തുപറമ്പ് ∙ ഗവ.താലൂക്ക് ആശുപത്രിക്കായി 12 നിലകളിൽ നിർമിച്ച പുതിയ സ്പെഷ്യൽറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ 3ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കെ.പി.മോഹനൻ എംഎൽഎ അധ്യക്ഷനാകും.
മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയാവും. സംഘാടകസമിതി രൂപീകരണ യോഗം ഇന്നു വൈകിട്ട് 3ന് സ്പെഷ്യൽറ്റി ബ്ലോക്കിൽ നടക്കും.
കെ.പി.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ വി.സുജാത അധ്യക്ഷത വഹിക്കും.
താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ജീവനക്കാരെ അനുവദിച്ച് കിട്ടുന്നതിനുള്ള പരിശ്രമത്തിലാണു നഗരസഭ. ഇക്കാര്യം ഉന്നയിച്ച് കെ.പി.മോഹനൻ എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു.
കെട്ടിടോദ്ഘാടന വേളയിൽ മന്ത്രി വീണാ ജോർജ് പ്രഖ്യാപനം നടത്തുമെന്ന പ്രതീക്ഷയിലാണു ബന്ധപ്പെട്ട അധികാരികൾ.
കെ.കെ.ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന വേളയിലാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് പുതിയ ബ്ലോക്ക് നിർമിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തി ഫണ്ട് ലഭ്യമാക്കിയത്.
തുടർന്ന് കെ.പി.മോഹനൻ എംഎൽഎ ആയപ്പോഴാണ് ഇതിന്റെ നിർമാണ പ്രവൃത്തികളെല്ലാം ഘട്ടംഘട്ടമായി പൂർത്തീകരിക്കുന്നത്. നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിന് വിവിധ ഘട്ടങ്ങളിലായി നഗരസഭ അധികാരികളുടെയും കരാറുകാരുടെയും ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെയും യോഗങ്ങൾ വിളിച്ചിരുന്നു.
ഇതിന്റെയെല്ലാം പൂർത്തീകരണമായി 12 നിലകളിലെ സജ്ജീകരണങ്ങൾ എല്ലാം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. വി.ശിവദാസൻ എംപി ഇടപെട്ട് സ്ത്രീകളുടെ ബ്രസ്റ്റ് കാൻസർ കണ്ടുപിടിക്കുന്നതിന് ആവശ്യമായ മാമോഗ്രാം മെഷീൻ ആശുപത്രിയിൽ സ്ഥാപിച്ചു.
ഗെയിൽ കമ്പനിയുടെ സിഎസ്ആർ ഫണ്ടിലാണ് ഇത് അനുവദിച്ചത്. ഡയാലിസിസ് സെന്റർ നിലവിലുള്ള കെട്ടിടത്തിൽ പ്രവർത്തിപ്പിച്ച് മറ്റു സംവിധാനങ്ങൾ എല്ലാം പുതിയ കെട്ടിടത്തിലേക്കു മാറ്റാനാണു ധാരണ.
നിലവിലുള്ള കെട്ടിടത്തിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമവും നടന്നുവരുന്നുണ്ട്. കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രി ജില്ലയിൽ തന്നെ ഒപി വിഭാഗത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന കേന്ദ്രമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

