കൊച്ചി ∙ സംസ്ഥാന കോൺഗ്രസ് ഭാരവാഹികളെ പ്രഖ്യാപിച്ചിട്ടും ഒഴിവാക്കപ്പെട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഭാരവാഹികൾ പരസ്യ പ്രതിഷേധത്തിനൊരുങ്ങുന്നു.
ഷാഫി പറമ്പിലിന്റെ കമ്മിറ്റിയിൽ സഹ ഭാരവാഹികളായിരുന്ന 26 പേർ ഇപ്പോഴും സ്ഥാനങ്ങളില്ലാതെ പ്രവർത്തിക്കുകയാണ്. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ഇതിൽ ആറു പേർ കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എ.പി.
അനിൽ കുമാറിനെയും ഷാഫി പറമ്പിലിനെയും കണ്ട് തങ്ങളുടെ പരാതികൾ അറിയിച്ചു.
കോൺഗ്രസിൽ ചില നേതാക്കളുടെ പെട്ടി എടുപ്പുകാർക്ക് മാത്രം സ്ഥിരമായി സ്ഥാനമാനങ്ങൾ ലഭിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വൈ.ഷാജഹാൻ കുറ്റപ്പെടുത്തി. ‘‘സ്ഥാനങ്ങൾ ഉണ്ടായിരുന്നവർ തന്നെ വീണ്ടും പരിഗണിക്കപ്പെടുമ്പോൾ കേസുകളുമായി കോടതികളും പൊലീസ് സ്റ്റേഷനുകളും കയറിയിറങ്ങുന്നവർ അവഗണിക്കപ്പെടുകയാണ്.
നേതാക്കളുടെ ഗുഡ് ബുക്കിൽ കയറിയാൽ മാത്രമേ പാർട്ടിയിൽ പരിഗണിക്കപ്പെടൂ എന്നത് പാർട്ടിയെ തകർക്കും. നേതാക്കൾ കുറച്ച് കൂടി പക്വത കാണിക്കണം.
പാർട്ടി വെട്ടിപ്പിടിക്കാൻ നടക്കുന്ന നേതാക്കൾ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നത് അറിയുന്നില്ല’’- ഷാജഹാൻ പറഞ്ഞു. ഈയടുത്ത മാസങ്ങളിൽ മാത്രം പാർട്ടി സമര പരിപാടികളിൽ പങ്കെടുത്ത് ഒട്ടേറെ തവണ താനടക്കമുള്ളവർ ജയിലിൽ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

