മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സൗജന്യ വിമാനയാത്ര ഒരുക്കി മാതൃകയാവുകയാണ് ഒരു സർക്കാർ വിദ്യാലയം. പരപ്പനങ്ങാടി നെടുവ ഗവൺമെൻ്റ് ഹൈസ്കൂളാണ് മികച്ച വിജയം നേടിയ തങ്ങളുടെ വിദ്യാർത്ഥികൾക്ക് ഈ വേറിട്ട
സമ്മാനം നൽകിയത്. പരീക്ഷയ്ക്ക് മുൻപ് സ്കൂൾ അധികൃതർ നൽകിയ വാഗ്ദാനം ഇതോടെ യാഥാർത്ഥ്യമായി. സ്കൂളിൻ്റെ 105-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് എ പ്ലസ് ജേതാക്കൾക്കായി ഈ വിനോദയാത്ര സംഘടിപ്പിച്ചത്.
വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേർക്കും ഇത് ആദ്യത്തെ വിമാനയാത്രയായതിനാൽ ഏറെ ആവേശത്തോടെയാണ് അവർ പങ്കെടുത്തത്. കൊച്ചിയിൽ നിന്ന് സേലത്തേക്കായിരുന്നു യാത്ര.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച തഞ്ചാവൂരിലെയും ഗംഗൈകൊണ്ട ചോളപുരത്തെയും ചരിത്രപ്രസിദ്ധമായ ചോള വാസ്തുവിദ്യാ സ്മാരകങ്ങൾ വിദ്യാർത്ഥികൾ സന്ദർശിച്ചു. അധ്യാപകരായ സന്തോഷ്, സുമേഷ്, അനീഷ്, ഷീജ, സൗമ്യ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
വരും വർഷങ്ങളിലും വിദ്യാർത്ഥികൾക്ക് പ്രചോദനമേകുന്ന ഇത്തരം നൂതനമായ പദ്ധതികൾ തുടരുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. യാത്രയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകിയ പിടിഎ, എംപിടിഎ, എസ്എംസി ഭാരവാഹികൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾ നന്ദി രേഖപ്പെടുത്തി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

