കാക്കനാട്∙ മത്സര ഓട്ടത്തിനിടെ തമ്മിൽ ഉരസി അപകട ഭീതി ഉയർത്തിയ 2 സ്വകാര്യ ബസുകളുടെ ഡ്രൈവർമാർക്ക് ലൈസൻസ് നഷ്ടം.
തേവര പാലത്തിൽ കഴിഞ്ഞ ദിവസം നടന്ന മത്സരയോട്ടത്തിന്റെ ഫോട്ടോ യാത്രക്കാരനാണ് ആർടിഒക്ക് അയച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ‘അക്ഷയ് അലീന’ ‘ഷഹാന’ ബസുകൾ പിടിയിലായി.
ഡ്രൈവർമാരായ അബ്ദുൽ നഹാസ്, മാത്യു ജോസഫ് എന്നിവരുടെ ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തത്. 2 ബസുകളും എറണാകുളത്ത് നിന്ന് പശ്ചിമകൊച്ചിയിലേക്ക് പോകുകയായിരുന്നു. ഇവയുടെ റൂട്ട് പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിക്കു റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആർടിഒ കെ.ആർ.സുരേഷ് പറഞ്ഞു.
ഈ ബസുകൾ ഏറെ ദൂരം മത്സരിച്ച് ഓടിയെന്നാണു റിപ്പോർട്ടിലുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

