കൊച്ചി ∙ത്രസിപ്പിക്കുന്ന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ, മനോരമ ഹോർത്തൂസിനോട് അനുബന്ധിച്ചു നടത്തുന്ന ‘ഡെസിബൽ’ മത്സരത്തിന് വരിക്കോലിയിലെ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (മിറ്റ്സ്) ക്യാംപസിൽ തുടക്കം. മികച്ച കോളജ് ബാൻഡ് സംഘത്തെ കണ്ടെത്താൻ ട്രെൻഡ്സിന്റെ സഹകരണത്തോടെ റേഡിയോ മാംഗോയാണ് ഡെസിബൽ ഒരുക്കുന്നത്.
നടി റിമ കല്ലിങ്കൽ ഡെസിബലിന്റെ ഉദ്ഘാടനം നിർവഹിച്ച് അവതരണ ഗാനം ലോഞ്ച് ചെയ്തു.
‘മിറ്റ്സ്’ മ്യൂസിക് ക്ലബ്, മീഡിയ ക്ലബ്, സ്റ്റുഡന്റ്സ് കൗൺസിൽ എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ.
പി.സി. നീലകണ്ഠൻ, വൈസ് പ്രിൻസിപ്പൽ ഡോ.
ചിക്കു ഏബ്രഹാം, ട്രെൻഡ്സ് കേരള ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ മാർക്കറ്റിങ് ഹെഡ് ജയദേവൻ ഉണ്ണി, ട്രെൻഡ്സ് കേരള ഫോർമാറ്റ് ഹെഡ് എസ്.രാജേഷ്, മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, കോളജിലെ അക്കാദമിക് ഡീൻ ഡോ. ഷാജിമോൻ കെ.
ജോൺ, കോഓർഡിനേറ്റർ ഡോ. നിവ്യ കേശവ്, ഡോ.
എസ്. ധന്യ എന്നിവർ പ്രസംഗിച്ചു.
വിജയികൾക്ക് മനോരമ നവംബർ 27 മുതൽ 30 വരെ സുഭാഷ് പാർക്കിൽ നടത്തുന്ന ഹോർത്തൂസിൽ വിഖ്യാതമായ ഇന്ത്യൻ ഓഷൻ ബാൻഡിനൊപ്പം പെർഫോം ചെയ്യാൻ അവസരം ലഭിക്കും.
അതുൽ കൃഷ്ണ ഗോപകുമാർ, ആരോൺ തോമസ് ഫിലിപ്, എം. മാധവ് ദാസ്, ആദിത്യ എസ്.
കുമാർ, പ്രണവ് അനീഷ്, മാർക്ക് ജോർജ് എന്നിവർ ബാൻഡ് അവതരിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

