കൊച്ചി∙ നഗരത്തിലും പരിസരത്തും പെയ്ത കനത്ത മഴയിൽ ഇന്നലെ രാവിലെ മുതൽ എംജി റോഡിലും സമീപത്തുള്ള മറ്റു റോഡുകളിലും വെള്ളക്കെട്ടുണ്ടായി. യാത്രക്കാർ വലഞ്ഞു.
മഴ മണിക്കൂറുകളോളം നീണ്ടു നിന്നതോടെ നഗരത്തിൽ പലയിടത്തും ഗതാഗത തടസ്സം ഉണ്ടായി. എംജി റോഡിനു പുറമേ സഹോദരൻ അയ്യപ്പൻ റോഡിലും ബാനർജി റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമായി.
എന്നാൽ പതിവിൽ നിന്നു വ്യത്യസ്തമായി വെള്ളം പൊങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ റോഡുകളെല്ലാം പൂർവസ്ഥിതിയിലായത് യാത്രക്കാർക്ക് ആശ്വാസമായി.
ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുകയും തോടുകളുടെയും കാനകളുടെയും നവീകരണം സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്തിരുന്നതിനാൽ കഴിഞ്ഞ മഴക്കാലത്തും നഗരം വെള്ളക്കെട്ടിൽ നിന്ന് ഒരു പരിധി വരെ മുക്തി നേടിയിരുന്നു.
ഡ്രെയ്നേജ് സംവിധാനങ്ങൾ പ്രവർത്തന ക്ഷമമായിരുന്നതിനാൽ അപ്രതീക്ഷിതമായ മഴയിലും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ രക്ഷപ്പെട്ടു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലുണ്ടായ വെള്ളക്കെട്ട് അഗ്നിരക്ഷാസേനയെത്തി വെള്ളം പമ്പ് ചെയ്തു കളഞ്ഞ് പരിഹരിച്ചു.
നഗരത്തിൽ ഇന്നലെ മുഴുവൻ ഒറ്റപ്പെട്ട മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായിരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട
അതിതീവ്ര ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ നാളെയും മഴ തുടരാൻ സാധ്യതയുണ്ട്. മിന്നലും മണിക്കൂറിൽ 40–50 കീലോമിറ്റർ വരെ വേഗത്തിൽ കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

