കോഴഞ്ചേരി ∙ മാലിന്യങ്ങൾ തള്ളാനുള്ള ഇടമായി പൊങ്ങനാലിൽ തോടു മാറി. കോളജ് ജംക്ഷനിലെ വൺവേ റോഡിൽ പൊങ്ങനാലിൽ ഭാഗത്തു നിന്നാരംഭിച്ച് പമ്പയാറ്റിൽ അവസാനിക്കുന്ന തോട്ടിൽ ഹോട്ടലിലെയും അറവുശാലയിലെയും വീട്ടിലെയും മാലിന്യങ്ങൾ തള്ളുന്നു. കോഴഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്ന പമ്പയാറ്റിലെ പമ്പ് ഹൗസിനു 100 മീറ്ററോളം മുകളിലാണ് ഈ മാലിന്യമെല്ലാം എത്തിച്ചേരുന്നത്.
ഈ തോട്ടിൽ കാലികളെ കുളിപ്പിച്ചിരുന്നെങ്കിലും വെള്ളത്തിന്റെ ദുർഗന്ധം കാരണം ഇപ്പോൾ അതിനു തയാറാകുന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു.
കോളജ് ഭാഗത്തു നിന്നുള്ള വെള്ളമെല്ലാം മഴക്കാലത്ത് പമ്പാ നദിയിലേക്കെത്തുന്നത് പൊങ്ങനാലിൽ തോടുവഴിയാണ്. തോട്ടിൽ നീരൊഴുക്കുണ്ടെങ്കിലും തീരത്തു നിൽക്കുന്ന വൃക്ഷച്ചില്ലകളടർന്നു വീണും കാട് വളർന്നു തോട്ടിലേക്കു വീണും തോട് മൂടിയ നിലയിലാണ് പല ഭാഗത്തും. അതിനാൽ ഒഴുകിവരുന്ന മാലിന്യം പലയിടത്തും കെട്ടിക്കിടക്കുന്നു.
മഴയത്ത് ശക്തമായ ഒഴുക്ക് വന്നാൽ ഈ മാലിന്യങ്ങൾ സമീപത്തെ പുരയിടങ്ങളിലും കൃഷി സ്ഥലത്തും ഒഴുകിയെത്തും. 50 ഏക്കറോളമുണ്ടായിരുന്ന മുളങ്ങോടിൽ പാടശേഖരത്തിൽ കൂടിയാണ് തോട് പോകുന്നത്.
2004 വരെ തോട്ടിലെ വെള്ളം ഉപയോഗിച്ചായിരുന്നു ഇവിടെ കൃഷി ചെയ്തിരുന്നത്. കൃഷി ചെയ്യാതെ തരിശു കിടക്കുന്ന പാടത്തിൽ ഇപ്പോൾ പകുതിയോളമേ കൃഷിയോഗ്യമായിട്ടുള്ളു.
ജലസേചന വകുപ്പ് രണ്ടു വർഷം മുൻപ് 35 ലക്ഷത്തോളം രൂപ മുടക്കി മുളങ്ങോടിൽ പാടശേഖരത്തിനു മുകൾ ഭാഗം ഇരുവശവും 200 മീറ്ററോളം ദൂരത്തിൽ കെട്ടി സംരക്ഷിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

