ഹജ് ക്ലാസ് ഇന്ന്;
പട്ടാമ്പി ∙ പട്ടാമ്പി, തൃത്താല, ഷൊർണൂർ നിയോജകമണ്ഡലങ്ങളിൽ നിന്ന് ഈ വർഷം ഹജ് കർമത്തിനു തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഓൾ ഇന്ത്യ ഹാജിസ് ഹെൽപിങ് ഹാൻഡ്സിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 9നു പട്ടാമ്പി ശങ്കരമംഗലം ജുമാ മസ്ജിദ് ഓഡിറ്റോറിയത്തിൽ ഹജ് സാങ്കേതിക പഠനക്ലാസ് നടക്കും.
ലൈഫ് സ്കിൽ പരിശീലന പദ്ധതി
പാലക്കാട് ∙ ജില്ലാ പബ്ലിക് ലൈബ്രറിയിൽ ആരംഭിക്കുന്ന ലൈഫ് സ്കിൽ പരിശീലന പദ്ധതി നവംബർ രണ്ടിനു രാവിലെ 10നു കലക്ടർ എം.എസ്.മാധവിക്കുട്ടി ഉദ്ഘാടനം ചെയ്യും. മാസവും ഓരോ ക്ലാസുകളാണു നടത്തുക.
വിദഗ്ധർ ക്ലാസ് നയിക്കുമെന്നു പരിശീലന ഡയറക്ടർ പി.അനിൽകുമാർ പറഞ്ഞു. ഫോൺ: 8547756425 , 9539197456.
നേത്രപരിശോധനക്യാംപ്
പാലക്കാട് ∙ ലയൺസ് ക്ലബ്, കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രി, എൻജെ നായർ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ ചേർന്നു സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാംപ് നവംബർ രണ്ടിനു രാവിലെ എട്ടിനു കൊപ്പം ലയൺസ് സ്കൂളിൽ നടത്തും.
തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കൈവശം വയ്ക്കണം. ഫോൺ: 8086700113.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

