കണ്ണൂർ ∙ പൊതുപ്രവർത്തകർക്ക് അനുകരണീയ മാതൃകയായിരുന്നു സതീശൻ പാച്ചേനിയെന്ന് കെ. സുധാകരൻ എംപി.
മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പയ്യാമ്പലത്ത് ഡിസിസി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവർത്തകരെ എപ്പോഴും കൂടെ നിർത്തുന്നതിലാണ് നേതൃപാടവം തെളിയേണ്ടത്.
സതീശൻ പാച്ചേനി എപ്പോഴും പ്രവർത്തകരുടെ കൂടെയായിരുന്നു. ഏത് വിഷമഘട്ടങ്ങളിലും അദ്ദേഹം ഓടിയെത്തും.
സതീശന്റെ വേർപാട് കണ്ണൂർ ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടം തന്നെയാണുണ്ടാക്കിയത്. സതീശൻ പാച്ചേനിയെ ഒരു റോൾ മോഡൽ ആയി കണ്ട് അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി പിന്തുടരുക എന്നതാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ സ്മരണാഞ്ജലിയെന്നും സുധാകരൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

