ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് ലോകമെമ്പാടും തരംഗമായി മാറിയ ‘കാന്താര’യുടെ പ്രീക്വൽ ‘കാന്താര: എ ലെജൻഡ്- ചാപ്റ്റർ 1’ അണിയറയിൽ ഒരുങ്ങുന്നു. ആദ്യ ഭാഗം ആഗോള ബോക്സ് ഓഫീസിൽ നേടിയത് 813 കോടി രൂപയാണ്.
ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 204 കോടി നേടി ബോളിവുഡ് സിനിമകളെപ്പോലും ഞെട്ടിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് 108 കോടിയോളം രൂപയും ചിത്രം സ്വന്തമാക്കി.
കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് വിതരണം ചെയ്ത ചിത്രം 55 കോടി രൂപ കളക്ഷൻ നേടിയതായി അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു. ഈ ഗംഭീര വിജയത്തിന് ശേഷമാണ് ചിത്രത്തിന്റെ പ്രീക്വൽ പ്രഖ്യാപിച്ചത്.
“കാന്താര ഒരു സിനിമ എന്നതിലുപരി പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും മനുഷ്യവികാരങ്ങളുടെയും ആഴത്തിലുള്ള ഒരു അനുഭവമാണ്. സിനിമയുടെ ആത്മീയതയും തനിമയാർന്ന കഥാപശ്ചാത്തലവും കേരളത്തിലെ പ്രേക്ഷകർ ഹൃദയപൂർവ്വം സ്വീകരിച്ചു.
ഭാഷയുടെയും സംസ്കാരത്തിൻ്റെയും അതിരുകൾ ഭേദിച്ച് പ്രേക്ഷകർ നൽകിയ ഈ സ്നേഹമാണ് കാന്താരയുടെ വിജയത്തിന് അടിസ്ഥാനം. കേരളത്തിലെ പ്രേക്ഷകർ നൽകിയ സ്വീകാര്യതയിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്,” ഹോംബാലെ ഫിലിംസിന്റെ സ്ഥാപകൻ വിജയ് കിരഗന്ദൂർ പറഞ്ഞു.
“മികച്ച സിനിമകളെ എക്കാലവും നെഞ്ചേറ്റുന്നവരാണ് കേരളത്തിലെ പ്രേക്ഷകർ. ഞങ്ങളുടെ സിനിമയോട് നിങ്ങൾ കാണിച്ച സ്നേഹത്തിനും ആദരവിനും ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു,” ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി പ്രതികരിച്ചു.
‘കാന്താര: എ ലെജൻഡ്- ചാപ്റ്റർ 1’ൽ ഋഷഭ് ഷെട്ടിക്കൊപ്പം ജയറാം, രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആദ്യ ഭാഗത്തിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.
ചിത്രത്തിനും അദ്ദേഹത്തിന്റെ പ്രകടനത്തിനും വലിയ നിരൂപക പ്രശംസയാണ് ലഭിച്ചത്. ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പ്രദർശിപ്പിക്കപ്പെട്ടു.
കൂടുതൽ സിനിമാ വാർത്തകൾ വായിക്കുവാൻ newskerala.net സന്ദർശിക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

