കുന്നമംഗലം∙ മലബാർ സഹോദയ സ്കൂൾ കോംപ്ലക്സ് ജില്ലാ സിബിഎസ്ഇ കലോത്സവത്തിൽ 857 പോയിന്റ് നേടി കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ജേതാക്കളായി. 808 പോയിന്റ് നേടി ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും 619 പോയിന്റ് നേടി ഭാരതീയ വിദ്യാഭവൻ ചേവായൂർ മൂന്നാം സ്ഥാനവും നേടി.
വിവിധ കാറ്റഗറി ജേതാക്കൾ
കാറ്റഗറി ഒന്ന്.
സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ (116 പോയിന്റ്), ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ (105), ഭാരതീയ വിദ്യാഭവൻ ചേവായൂർ (88). കാറ്റഗറി 2. സിൽവർ ഹിൽ പബ്ലിക് സ്കൂൾ (212), ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ (184), കെ.പി.ചോയി സ്മാരക ശ്രീനാരായണ വിദ്യാലയം ചെത്തുകടവ്(137). കാറ്റഗറി 3.
ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ (33, സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ (311), ഭാരതീയ വിദ്യാഭവൻ ചേവായൂർ(250). കാറ്റഗറി 4.
ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ(303), സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ (293), ഭാരതീയ വിദ്യാഭവൻ ചേവായൂർ(185). കിഡ്സ് വിഭാഗം.
ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ(40), സദ്ഭാവന വേൾഡ് സ്കൂൾ (36), മാങ്കാവ് ശ്രീ ഗോകുലം പബ്ലിക് സ്കൂൾ (35).
മാഗസിനിലും സിൽവർ ഹിൽസ്
മലബാർ സഹോദയയുടെ നേതൃത്വത്തിൽ നടത്തിയ ഇന്റർ സ്കൂൾ മാഗസിൻ മത്സരത്തിൽ സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം നേടി. പുതിയങ്ങാടി അൽ ഹറമൈൻ പബ്ലിക് സ്കൂൾ ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പാട്ടിൽ തിളങ്ങി സഹോദരിമാർ
കുന്നമംഗലം∙ അസ്റ റിയാസ്, ലനിക റിയാസ്, ഇസ്ന റിയാസ്– കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലെ മിന്നും താരങ്ങളാണ് ഈ മൂന്ന് സഹോദരിമാർ.
കക്കോടി പട്ടം വീട്ടിൽ റിയാസ്–മഹീഷ ദമ്പതികളുടെ മക്കളാണ്. കാറ്റഗറി നാലിൽ മാപ്പിളപ്പാട്ട്, അറബിക് കവിതാ പാരായണം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ അസ്റ, സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയ ഒപ്പന, മാർഗം കളി ടീമുകളിലും അംഗമാണ്. അസ്റയുടെ അനിയത്തി ലനിക റിയാസ്, കാറ്റഗറി മൂന്നിൽ മത്സരിച്ച് ഇത്തവണ അറബിക് കവിതാ പാരായണത്തിലും മാപ്പിളപ്പാട്ടിലും ഒന്നാം സ്ഥാനം നേടി.
കാറ്റഗറി രണ്ടിൽ മത്സരിച്ച ഇളയ സഹോദരി അസ്ന റിയാസ് നാടൻ പാട്ടിലും അറബിക് കവിതാപാരായണത്തിലും മത്സരിച്ച് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

