തേവലക്കര∙ അരിനല്ലൂർ പടിഞ്ഞാറു ഭാഗത്തു തെരുവുനായയുടെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 3 പേരടക്കം 4 പേർക്കു പരുക്കേറ്റു. ഇവരിൽ ഗുരുതരമായി പരുക്കേറ്റ കളങ്ങര കിഴക്കേതിൽ ജമീല ബീവി (67)യെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിക്കും കഴുത്തിനു പിൻഭാഗത്തും കയ്യിലും ആഴത്തിൽ മുറിവേറ്റു.
ജമീല ബീവിയുടെ ഭർത്താവ് തങ്ങൾകുഞ്ഞ് (72), മകൻ നവാസ് (45) എന്നിവർക്കും സമീപവാസി ആതിര ഭവനിൽ രാജു (20) വിനും കടിയേറ്റു. ശനി രാത്രി 9.30നു കണ്ണകത്ത് ക്ഷേത്രത്തിനു സമീപത്തുവച്ചാണു നടന്നു പോകുകയായിരുന്ന രാജുവിനു കടിയേറ്റത്.
ഞായർ പുലർച്ചെ 5.30നു വീടിന്റെ സിറ്റൗട്ടിൽ നിൽക്കുകയായിരുന്ന തങ്ങൾ കുഞ്ഞിനെ കടിച്ച ശേഷം ഓടിപ്പോയ നായ 10 മിനിറ്റിനു ശേഷം മടങ്ങിയെത്തിയാണു മുറ്റത്തിറങ്ങിയ ജമീല ബീവിയെ ആക്രമിച്ചത്.
മാതാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണു നവാസിനും കടിയേറ്റത്. മറ്റുള്ളവർ ചവറ സാമൂഹികാരോഗ്യകേന്ദ്രം, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. ഓടിപ്പോയ നായ കളങ്ങര ചരുവിൽ രാജുവിന്റെ പോത്തിനെയും കടിച്ചു.
പോത്തിന്റെ ചെവി ഉൾപ്പെടെ പല ഭാഗങ്ങളിലും കടിയേറ്റിട്ടുണ്ട്.
കടി കിട്ടുമോ? ഭീതിയോടെ നാട്ടുകാർ
ചവറ∙ തെരുവുനായ്ക്കളുടെ ശല്യം കൂടിയതോടെ ചവറയിലെ വിവിധ പഞ്ചായത്തുകളിൽ ജനങ്ങൾക്കു വഴിയിലിറങ്ങാൻ ഭീതിയായി. കുട്ടികളും നാട്ടുകാരും നായ്ക്കളെ ഭയന്നാണു നിരത്തിലൂടെ നടക്കുന്നത്. ഇന്നലെ തേവലക്കരയിൽ നാലുപേരെയാണ് തെരുവുനായ ആക്രമിച്ചത്. ഈ മാസം 15നു രാത്രി പന്മന കൊല്ലക പട്ടാളം ജംക്ഷനു സമീപം തെരുവുനായയെ ഇടിച്ചു നിയന്ത്രണം വിട്ട
ബൈക്ക് മതിലിൽ ഇടിച്ചു തേവലക്കര കോയിവിള പുത്തൻസങ്കേതം ആദിത്യ ഭവനത്തിൽ ഡി.ആദിത്യൻ (20) മരിച്ചിരുന്നു. ചെങ്ങന്നൂർ ഗവ.ഐടിഐ വിദ്യാർഥിയാണ്.
രാവും പകലും വ്യത്യാസമില്ലാതെ നായ്ക്കൾ വഴിയിലുണ്ട്.
തേവലക്കര പഞ്ചായത്തിൽ മൊട്ടയ്ക്കൽ, മുള്ളിക്കാല, പാലയ്ക്കൽ, പാലയ്ക്കൽ വടക്ക്, അരിനല്ലൂർ, കോയിവിള, പടപ്പനാൽ, പന്മന ടൈറ്റാനിയം, ചവറ, തെക്കുംഭാഗം എന്നിവിടങ്ങളിലെല്ലാം അവ വിഹരിക്കുന്നു. അടഞ്ഞുകിടക്കുന്ന കടകളുടെ വരാന്തകൾ, ആൾത്താമസമില്ലാത്ത വീടുകൾ എന്നിവയും നായ്ക്കൂട്ടങ്ങൾ താവളമാക്കുന്നുണ്ട്. കാൽനടക്കാർക്കാണ് ഭീഷണിയേറെ.
ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും നായ്ക്കളെ കണ്ടാൽ കരുതലോടെ കടന്നു പോയില്ലെങ്കിൽ അപകടം ഉറപ്പാണ്.
തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ശക്തമായ നടപടികൾ പഞ്ചായത്തുകളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് ആവശ്യം. വന്ധ്യംകരണം ഉൾപ്പെടെയുള്ള ജോലികൾ ഏതെങ്കിലും ഏജൻസികളെ ഏൽപിക്കുമ്പോൾ അവർ കൃത്യമായി അതു നടപ്പാക്കുന്നുവെന്നു കൂടി പഞ്ചായത്തുകൾ ഉറപ്പാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു. തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതിയായ അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതി നടപ്പാക്കാൻ സ്ഥലം ലഭിക്കാത്തതും തദ്ദേശസ്ഥാപനങ്ങളെ വലയ്ക്കുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

