ശബരിമല ∙ മണ്ഡലകാല തീർഥാടനം തുടങ്ങാൻ 20 ദിവസം മാത്രം ബാക്കിനിൽക്കെ വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങാതെ ദേവസ്വം ബോർഡ്. സ്ലോട്ട് മുൻകൂട്ടി ബുക്കു ചെയ്യാൻ കഴിയാത്തതിനാൽ എന്ന് ശബരിമലയ്ക്കു പോകാൻ കഴിയുമെന്ന് അറിയാതെ തീർഥാടകർ വിഷമിക്കുന്നു.
മണ്ഡല മകരവിളക്കു തീർഥാടനത്തിനായി ശബരിമല നട തുറക്കുന്നത് നവംബർ 16ന് വൈകിട്ട് 5ന് ആണ്.
ഡിസംബർ 27ന് മണ്ഡല പൂജയ്ക്കു ശേഷം അന്നു രാത്രി നട അടയ്ക്കും.
പിന്നീട് മകരവിളക്കിനായി ഡിസംബർ 30ന് വീണ്ടും തുറക്കും. 2026 ജനുവരി 14ന് ആണ് ഇത്തവണത്തെ മകരവിളക്ക്.
തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് നട
അടയ്ക്കും. തീർഥാടകർക്കു ദർശനത്തിനു വെർച്വൽക്യു ബുക്കിങ് നിർബന്ധമാണ്.
ദിവസവും വെർച്വൽ ക്യു ബുക്കിങ് തുടങ്ങാൻ കാത്തിരിക്കുകയാണ് തീർഥാടകർ. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇതുമൂലം വിഷമിക്കുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് ആയിരങ്ങളാണ് മണ്ഡലകാലത്ത് ദർശനത്തിന് എത്തുന്നത്.
വെർച്വൽ ക്യൂ ബുക്കിങ് അറിഞ്ഞ ശേഷം ട്രെയിനിൽ ടിക്കറ്റ് റിസർവേഷനു കാത്തിരിക്കുന്നവരും പ്രതിസന്ധിയിലായി.
ഇന്നുമുതൽ വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങുമെന്നാണു ദേവസ്വം അധികൃതർ നേരത്തെ പറഞ്ഞിരുന്നത്. ശനിയാഴ്ചത്തെ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും തീരുമാനമായില്ല.
കഴിഞ്ഞ വർഷത്തെ പോലെ പ്രതിദിനം 70,000 പേർക്ക് ദർശനത്തിനുള്ള അവസരം നൽകണമെന്നാണു ദേവസ്വം ബോർഡ് ആലോചിച്ചത്. എന്നാൽ എണ്ണം കുറയ്ക്കണമെന്ന നിർദേശമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.
തുലാമാസപൂജയ്ക്ക് അനുഭവപ്പെട്ട അഭൂതപൂർവമായ തിരക്കു നിയന്ത്രിക്കാൻ കഴിയാത്തതാണ് കാരണമായി പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

