തളിപ്പറമ്പ് ∙ നാടു നീളെ തെരുവുനായകൾ വാഴുമ്പോൾ തളിപ്പറമ്പ് ബസ് സ്റ്റാൻഡിന്റെ നിയന്ത്രണവും തെരുവുനായ്ക്കളുടെ കീഴിൽ. താലൂക്ക് ഓഫിസ് കോംപൗണ്ടിൽ ചിലർ സംരക്ഷിക്കുന്ന തെരുവുനായ്ക്കളുടെ സംഘമാണ് മിക്കപ്പോഴും ബസ് സ്റ്റാൻഡും കയ്യടക്കുന്നത്. താലൂക്ക് ഓഫിസിൽ നായ്ക്കളെ സംരക്ഷിക്കുന്ന വ്യക്തി ആക്രി സാധനങ്ങൾ ശേഖരിക്കുവാനായി ബസ് സ്റ്റാൻഡിലെ സ്ഥാപനങ്ങളിൽ എത്തുമ്പോഴാണ് ഇദ്ദേഹത്തിനൊപ്പം ഒട്ടേറെ നായകളും ബസ് സ്റ്റാൻഡിൽ എത്തുന്നത്.
യാത്രക്കാർ തിങ്ങിനിറഞ്ഞ് നിൽക്കുന്ന സമയങ്ങളിൽ പോലും ഒട്ടേറെ നായ്ക്കളുമായി ഇത്തരത്തിൽ ബസ് സ്റ്റാൻഡിൽ എത്തുന്നത് യാത്രക്കാർക്കൊപ്പം വ്യാപാരികൾക്കും ബസ് ജീവനക്കാർക്കും ശല്യമായി മാറിയിട്ടുണ്ട്.
കടയുടെ മുൻപിൽ നായ്ക്കളുടെ സംഘം കൂടി നിൽക്കുമ്പോൾ ജനങ്ങൾക്ക് കടയിൽ പ്രവേശിക്കാൻ പോലും സാധിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ഹോട്ടലുകളുടെയും ബേക്കറി, ശീതള പാനീയ കടകൾ എന്നിവയുടെ മുൻപിൽ നായകൾ ഏറെ സമയം നിൽക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുമെന്നും ഭീതിയുണ്ട്.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒട്ടേറെ നായകൾ ബസ് സ്റ്റാൻഡിലെ യാത്രക്കാർക്കിടയിലേക്കു കയറിയപ്പോൾ ഇവിടെയുണ്ടായിരുന്ന കൊച്ചു കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. നിർത്തിയിട്ട
ബസിനടിയിൽ കയറിയിരുന്ന നായ ഓടിക്കാൻ ശ്രമിച്ച ബസ് ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ബസ് സ്റ്റാൻഡിൽ വച്ച് തന്നെ പകൽ സമയങ്ങളിൽ നായകൾക്കു ഭക്ഷണം നൽകുന്നതാണ് ഇവ ഇവിടെ തന്നെ കൂടി നിൽക്കാൻ ഇടയാക്കുന്നതെന്നും വ്യാപാരികൾ പറയുന്നു. ജനങ്ങൾക്കിടയിൽ വച്ച് തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകരുതെന്നും കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷനും നിർദേശം നൽകിയിരുന്നുവെങ്കിലും തളിപ്പറമ്പിൽ ഇതു നടപ്പിലാക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്.
മുൻ കാലങ്ങളിൽ റവന്യു അധികൃതരുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ബസ് സ്റ്റാൻഡിലും വെയ്റ്റിങ് ഷെഡിലും വച്ച് നായകൾക്കു ഭക്ഷണം നൽകുന്നത് നിർത്തലാക്കിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ മാറിയതോടെ വീണ്ടും പഴയപടിയാവുകയായിരുന്നു. ഇത്തരത്തിൽ ജനങ്ങൾക്കിടയിലൂടെ നായ്ക്കളുടെ സംഘവുമായി നടക്കുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണു യാത്രക്കാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

