പട്ടാമ്പി ∙ വല്ലപ്പുഴ റെയിൽവേ മേൽപാലം നിർമാണോദ്ഘാടനം നാളെ 12ന് കെഎസ്എം ഓഡിറ്റോറിയത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
മുഹമ്മദ് മുഹസിൻ എംഎൽഎ അധ്യക്ഷത വഹിക്കും. പാലം നിർമാണത്തിന് കിഫ്ബി വഴി ഫണ്ട് അനുവദിച്ച് ആർബിസികെ വഴി ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും എംഎൽഎ അറിയിച്ചു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല.
447 മീറ്റർ നീളമുള്ള പാലത്തിന് നടപ്പാതയടക്കം 10.5 മീറ്റർ വീതിയുണ്ടാകും. പാലത്തിന്റെ ഇരുഭാഗങ്ങളിലും അപ്രോച്ച് റോഡും ടൗൺ നവീകരണവും ഉൾപ്പെടെ നടപ്പാക്കുമെന്നും പാലത്തിനും റോഡിനും ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയായതായും പ്രദേശത്ത് സന്ദർശനം നടത്തിയ മുഹമ്മദ് മുഹസിൻ എംഎൽഎ അറിയിച്ചു.
നിർമാണോദ്ഘാനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

