കാലാവസ്ഥ
∙ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
പാർക്കിങ് നിരോധനം
അനങ്ങനടി∙ ഒറ്റപ്പാലം ഉപജില്ലാ സ്കൂൾ കലോത്സവം പരിഗണിച്ച് ഇന്നു മുതൽ 30 വരെ ചെർപ്പുളശ്ശേരി റോഡിൽ അനങ്ങനടി പെട്രോൾ പമ്പ് മുതൽ കെഎം ഓഡിറ്റോറിയം വരെ പാതയോരത്തു പാർക്കിങ് അനുവദിക്കില്ലെന്നു സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
കോങ്ങാട്ട് റോഡുകൾ തുറന്നു
കോങ്ങാട് ∙ പഞ്ചായത്തിലെ വിവിധ റോഡ് ഉദ്ഘാടനവും വാർഡ് വികസന സദസ്സും പഞ്ചായത്ത് അധ്യക്ഷൻ ടി.അജിത് ഉദ്ഘാടനം ചെയ്തു. 4,50,000 രൂപ ചെലവിട്ട് നവീകരിച്ച ചെറപ്പറ്റ റോഡും, 4,01,000 രൂപ ചെലവിട്ട് നവീകരിച്ച ചെറപ്പറ്റ – കപ്ലികുണ്ട് റോഡുമാണ് ഉദ്ഘാടനം ചെയ്തത്.
പഞ്ചായത്തംഗം അശ്വതി കൃഷ്ണ അധ്യക്ഷയായി. കെ.ടി.ശശിധരൻ, എം.കെ.മോഹൻദാസ്, വി.യു.സിദ്ദിഖ്, പി.ഉണ്ണിക്കൃഷ്ണൻ, വി.ടി.ഉണ്ണിക്കൃഷ്ണൻ, ഭാസ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഹജ് സാങ്കേതിക പഠന ക്ലാസ് നാളെ
മണ്ണാർക്കാട്∙ 2026ലെ ഹജ്ജിന് അവസരം ലഭിച്ച മണ്ണാർക്കാട് മേഖലയിലെ ഹാജിമാർക്കായി ഓൾ ഇന്ത്യ ഹാജീസ് ഹെൽപിങ് ഹാൻഡ്സ് മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സാങ്കേതിക പഠന ക്ലാസ് നാളെ 2.30ന് മണ്ണാർക്കാട് ശിഹാബ് തങ്ങൾ സൗധത്തിൽ (മണ്ഡലം ലീഗ് ഓഫിസ്) നടത്തും.
ഹാജീസ് ഹെൽപിങ് ഹാൻഡ്സ് സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ പുത്തലത്ത് നേതൃത്വം നൽകും. ഹജ് കമ്മിറ്റി മുഖേന അനുമതി ലഭിച്ചവർക്കും വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്കും പങ്കെടുക്കാമെന്ന് കോഓർഡിനേറ്റർ ഹുസൈൻ കളത്തിൽ അറിയിച്ചു.
97453 03717 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

