കുറ്റ്യാടി∙ കരിങ്ങാട് ഉറിതൂക്കി മലയിൽ ട്രക്കിങ്ങിനു പോയി വരുമ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വിദ്യാർഥി മരിച്ചു. സുഹൃത്തുക്കളായ 2 പേർക്ക് ഗുരുതര പരുക്കേറ്റു.
നാദാപുരം പാറക്കടവിലെ ഒതുക്കുങ്ങൽ റഫീഖിന്റെ മകൻ മുഹമ്മദ് റിഷാൽ (15) ആണ് മരിച്ചത്. പരുക്കേറ്റ റിഷാൽ അബ്ദുല്ലയെ(17) മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഫയാസിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് കൈവേലി കരിങ്ങാട് റോഡിൽ ഏച്ചിൽകണ്ടി വളവിൽ നിയന്ത്രണം വിട്ട് സ്കൂട്ടർ കൊക്കയിലേക്കു മറിഞ്ഞത്. പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച മുഹമ്മദ് റിഷാൽ.
മാതാവ്: റസീന. 2 സഹോദരങ്ങളുണ്ട്.
മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രിയിൽ.
കബറടക്കം ഇന്നു നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

