കൊച്ചി ∙ ഇരുളും വെളിച്ചവും ഇഴ ചേർത്തു കറുപ്പിലും വെളുപ്പിലും ഫോട്ടോ പിറക്കുന്നതിന്റെ രസതന്ത്രം വിദ്യാർഥികൾക്കു പകർന്ന മലയാള മനോരമ ഹോർത്തൂസ് അനലോഗ് ഫൊട്ടോഗ്രഫി ശിൽപശാലയ്ക്കു തിരശീല. ഹോർത്തൂസ് സാഹിത്യ–സാംസ്കാരികോത്സവത്തിനു മുന്നോടിയായാണു കലൂർ ഗ്രീറ്റ്സ് സ്കൂളിൽ വിദ്യാർഥികൾക്കായി രണ്ടു ദിവസത്തെ ശിൽപശാല ഒരുക്കിയത്.
മുൻകൂട്ടി റജിസ്റ്റർ ചെയ്ത 28 വിദ്യാർഥികൾ പങ്കെടുത്തു.
ഇന്ത്യയിൽ അനലോഗ് ഫൊട്ടോഗ്രഫിയുടെ പുനരുജ്ജീവനത്തിനായി പ്രവർത്തിക്കുന്ന രാജ്യാന്തര വിതരണക്കമ്പനി, സൃഷ്ടി ഡിജി ലൈഫിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ശിൽപശാലയിൽ ദൃശ്യകലാകാരനും ഫൊട്ടോഗ്രഫറുമായ വിവേക് മാരിയപ്പൻ ക്ലാസ് നയിച്ചു.
ഡിജിറ്റൽ ഫൊട്ടോഗ്രഫിയുടെ കാലത്തും ഫിലിം ഫൊട്ടോഗ്രഫിക്കു പ്രസക്തി നഷ്ടപ്പെടുന്നില്ലെന്ന വസ്തുത വിദ്യാർഥികളിലേക്കു പകരുന്നതിലായിരുന്നു വിവേക് മാരിയപ്പൻ ഊന്നൽ നൽകിയത്. ഫൊട്ടോഗ്രഫി എന്നതു കേവലം ചിത്രമെടുക്കൽ എന്നതിൽ നിന്നു കലയിലേക്കു പരിവർത്തനം ചെയ്യപ്പെടുന്നത് ഗണിതവും രസതന്ത്രവും ക്രിയാത്മകതയും ഒന്നു ചേരുമ്പോഴാണെന്നു വിവേക് പറഞ്ഞു.
ദീർഘകാലത്തെ പ്രവൃത്തിപരിചയത്തിലൂടെ മാത്രമാണു ഇതു സാധ്യമാവുകയെന്നും ചൂണ്ടിക്കാട്ടി.
വിവിധതരം ക്യാമറകൾ, ഫിലിമുകൾ എന്നിവ കുട്ടികൾക്കു പരിചയപ്പെടുത്തിയ വിവേക് കുട്ടികളെക്കൊണ്ടു ഫോട്ടോകൾ പകർത്തിയ ശേഷം ഫിലിം അവരെക്കൊണ്ടു തന്നെ അവ ഡവലപ് ചെയ്യിപ്പിച്ചു. കുട്ടികൾ പകർത്തിയ മികച്ച ചിത്രങ്ങൾ ഹോർത്തൂസ് വേദിയിൽ പ്രദർശിപ്പിക്കും.
എറണാകുളം നഗരപരിധിയിലെ പത്തോളം സ്കൂളുകളിലെ വിദ്യാർഥികളാണു ശിൽപശാലയിൽ പങ്കെടുത്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

