ഇന്ത്യയുടെ ധാതുകലവറയായ . മണ്ണിനടിയിൽ കണ്ടത് ഏകദേശം 22,000 കിലോ സ്വർണമാണ്.
ഇതിന്റെ ഇന്നത്തെ മൊത്തം മൂല്യം നിലവിലെ വിപണിവില പ്രകാരം ഏതാണ്ട് 25,000 കോടി രൂപ വരും. ഒഡീഷയിൽ കഴിഞ്ഞ ഓഗസ്റ്റിൽ തിരിച്ചറിഞ്ഞത് 20,000 കിലോ സ്വർണവും 20,000 കോടിയുടെ മൂല്യവുമായിരുന്നു.
ഇന്ത്യയാകെ ശ്രദ്ധിക്കുന്ന നിയമസഭാ പോരിന്റെ കൊടുംചൂടിലായ ബിഹാറിലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനത്തിൽ സ്വർണശേഖരം തിരിച്ചറിഞ്ഞത്.
2022ൽ തന്നെ പഠനത്തിൽ ഇക്കാര്യം വ്യക്തമായിരുന്നു. ഇപ്പോഴാണ് ഖനന നടപടികളിലേക്ക് ചുവടുവയ്ക്കുന്നത്.
ഇന്ത്യയുടെ മൊത്തം കരുതൽ സ്വർണശേഖരത്തിന്റെ 44 ശതമാനത്തിന് തുല്യമാണ് സ്വർണശേഖരമാണ് ബിഹാറിലുള്ളതെന്ന് കരുതുന്നു.
സംസ്ഥാനത്തെ ജമൂയി ജില്ലയിലാണ് ഇന്ത്യയെ ഏറ്റവും വലിയ സ്വർണശേഖരമുള്ളതായി പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ധാതുസമ്പത്തിൽ കാര്യമായ സംഭാവന ചെയ്യാത്ത ബിഹാറിന് പുതിയ കണ്ടെത്തൽ വലിയ കുതിച്ചുചാട്ടത്തിന് സഹായകമായേക്കും.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, നാഷനൽ മിനറൽ ഡവലപ്മെന്റ് കോർപറേഷൻ എന്നിവയുമായി സഹകരിച്ച് വൈകാതെ ഖനനം ആരംഭിക്കുമെന്ന് ബിഹാർ അഡിഷണൽ ചീഫ് സെക്രട്ടറിയും മൈൻസ് കമ്മിഷണറുമായ ഹർജോത് കൗർ ബമ്ര വ്യക്തമാക്കിയിട്ടുണ്ട്.
ജമൂയി ജില്ലയിലെ കർമാട്ടിയ, ജാഝ, സോനോ മേഖലകളിലായാണ് സ്വര്ണശേഖരം സ്ഥിരീകരിച്ചത്. നിലവിലെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവുമധികം സ്വർണശേഖരം വിലയിരുത്തുന്നത് ബിഹാറിലാണെന്ന് കേന്ദ്ര ഖനിവ്യവസായ മന്ത്രി പ്രഹ്ലാദ് ജോഷി പാർലമെന്റിൽ പറഞ്ഞിരുന്നു.
മൊത്തം 501.83 മില്യൻ ടൺ സ്വർണ അയിരുകൾ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഇതിൽ പാതിയും ബിഹാറിലാണ്.
ഇന്ത്യയിൽ ഏറ്റവുമധികം സ്വർണം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം കോലാർ ഗോൾഡ് ഫീൽഡ് (കെജിഎഫ്) ഉൾപ്പെടുന്ന കർണാടകയാണ്; ദേശീയ ഉൽപാദനത്തിന്റെ 99 ശതമാനം.
അതേസമയം, മണ്ണിനടിയിൽ ഖനനം കാത്തുകിടക്കുന്ന സ്വർണത്തിന്റെ കണക്കെടുത്താൽ 44 ശതമാനം വിഹിതവുമായി മുന്നിൽ ബിഹാറാണ്. രാജസ്ഥാൻ (25%), കർണാടക (21%), ബംഗാൾ (3%), ആന്ധ്രാപ്രദേശ് (3%), ജാർഖണ്ഡ് (2%) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്.
ഛത്തീസ്ഗഢ്, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് ബാക്കി 2%.
നിലവിൽ സാമ്പത്തികരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. സ്വർണ ഖനനം ആരംഭിച്ചാൽ സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്നാണ് ബിഹാർ സർക്കാരിന്റെ പ്രതീക്ഷ.
ഉയർന്ന തൊഴിലവസരം, അടിസ്ഥാന സൗകര്യ മേഖലയിലെ മുന്നേറ്റം, നിക്ഷേപ വളർച്ച, പുതിയ ബിസിനസ് അവസരങ്ങൾ എന്നിവയ്ക്കും ഖനനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഒഡീഷയിൽ ഡിയോഗഡ്, കിയോഞ്ജർ, സുന്ദർഗഡ്, നബരങ്പുർ, അങ്കുൽ, കോരപുത് എന്നിവിടങ്ങളിലാണ് സ്വർണശേഖരം സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ധാതുവകുപ്പ് വ്യക്തമാക്കിയിരുന്നു. സ്വർണശേഖരമുണ്ടെന്ന് പ്രാഥമിക സൂചനകൾ ലഭിച്ച മയൂർഭഞ്ജ്, മൽകാൻഗിരി, സംബൽപുർ, ബൗദ്ധ് എന്നിവിടങ്ങളിൽ തുടർ പരിശോധനകളും നടക്കുന്നുണ്ട്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഒഡീഷ മൈനിങ് കോർപറേഷൻ എന്നിവയുമായി സഹകരിച്ച് ഡിയോഗഡിലെ ‘സ്വർണഖനി’യിൽ ഖനനപ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നടപടിയിലേക്കും ഒഡീഷ സർക്കാർ കടന്നിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

