കൊച്ചി ∙ സർട്ടിഫിക്കറ്റ് നൽകാൻ ഇരുപതോളം മാറ്റങ്ങൾ വേണമെന്ന് സെൻസർ ബോർഡ് നിർദേശിച്ച ‘ഹാൽ’ സിനിമ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി.അരുൺ കണ്ടു. ഇന്നലെ വൈകിട്ട് ഏഴിന് ശേഷം കാക്കനാട് പടമുഗൾ കളർ പ്ലാനറ്റ് സ്റ്റുഡിയോയിലാണു സിനിമ കണ്ടത്.
അദ്ദേഹത്തോടൊപ്പം കേസിലെ കക്ഷികളുടെ അഭിഭാഷകരും ഉണ്ടായിരുന്നു.
സിനിമ കാണണമെന്നു ഹർജിക്കാരായ നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും (വീര) ആവശ്യപ്പെട്ടത് കോടതി അംഗീകരിക്കുകയായിരുന്നു.സിനിമയിൽ നിന്നു ബീഫ് ബിരിയാണി കഴിക്കുന്ന ഭാഗം ഒഴിവാക്കണം എന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് സെൻസർ ബോർഡ് നൽകിയതെന്നു ഹർജിക്കാർ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

