വിളപ്പിൽ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സംരക്ഷണ ഭിത്തിയും മതിലും ഇടിഞ്ഞു സമീപത്തെ വീടുകളുടെ ഭാഗത്തേക്കു പതിച്ചു. വിളപ്പിൽശാല പാലിയോട് സുരേഷ് ഭവനിൽ സുമതി, കിഴക്കുംകര പുത്തൻ വീട്ടിൽ ഷാജി എന്നിവരുടെ വീടിന്റെ പിറകിലാണു മതിൽ ഇടിഞ്ഞു വീണത്.
ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. ആശുപത്രിയുടെ പിറകുവശത്തെ 15 അടി ഉയരവും 20 മീറ്ററോളം നീളവും ഉള്ള സംരക്ഷണഭിത്തിയാണ് തകർന്നത്.ഈ സമയം വീടുകളുടെ പിറകുവശത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
2 വീടുകളുടെയും ഷീറ്റു മേഞ്ഞ അടുക്കള തകർന്നു. കരിങ്കല്ല് കൊണ്ടുള്ള സംരക്ഷണ ഭിത്തിയുടെയും മതിലിന്റെയും ശേഷിക്കുന്ന ഭാഗം ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. വീട്ടുകാർ താൽക്കാലികമായി മറ്റൊരിടത്തേക്കു മാറാനുള്ള തീരുമാനത്തിലാണ്. ബലക്ഷയമുള്ള സംരക്ഷണ ഭിത്തി പൊളിച്ചു പണിയണമെന്നും ഈ ഭാഗത്ത് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് വീട്ടുകാർ ഒട്ടേറെ തവണ ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

