അരൂർ∙ വിഷൻ 2031ന്റെ ഭാഗമായി 2000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ടാണ് കെൽട്രോൺ പ്രവർത്തനങ്ങൾ മുന്നേറുന്നതെന്നു മന്ത്രി പി.രാജീവ് പറഞ്ഞു. പ്രതിരോധ വിപണിയിലേക്കുള്ള ഇലക്ട്രോണിക് ഉൽപന്നങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ച കെൽട്രോൺ ക്രാസ്നി ഡിഫൻസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഇലക്ട്രോണിക് ഇന്റഗ്രേഷൻ ബേയുടെ ശിലാസ്ഥാപനം അരൂർ കെൽട്രോണിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ മേഖലയിൽ കെൽട്രോൺ നൽകുന്ന സംഭാവനകൾ സമാനതകളില്ലാത്തതാണ്. സംസ്ഥാനത്തെ ഓരോ വീടും സംരംഭ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇത്തരത്തിൽ ഓരോ വീടിന്റെയും 50% ഭാഗം സംരംഭങ്ങൾക്കായി ലൈസൻസ് നേടി ഉപയോഗിക്കാനാകും.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മമാർക്ക് പരിശീലനം നൽകി ഇലക്ട്രോണിക് അസംബ്ലിങ് പോലുള്ള ചെറുകിട തൊഴിലവസരങ്ങൾ വീടുകളിൽ തന്നെ ഒരുക്കുകയാണ് വിഷൻ 2031ന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ദലീമ ജോജോ എംഎൽഎ അധ്യക്ഷയായി.വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.
ജീവൻ, അരൂർ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, പഞ്ചായത്ത് അംഗം സി.കെ.പുഷ്പൻ, കെഎസ്ഡിപി ചെയർമാൻ സി.ബി.ചന്ദ്രബാബു, കെൽട്രോൺ മാനേജിങ് ഡയറക്ടർ ശ്രീകുമാർ നായർ, ക്രാസ്നി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർപഴ്സൻ വി.ജി.ജയപ്രകാശൻ, ക്രാസ്നി ഡയറക്ടർ വൈസ് അഡ്മിറൽ എ.എ.ഹംപി ഹോളി, ബിപിടി ചെയർപഴ്സൻ കെ.അജിത്കുമാർ, കെൽട്രോൺ ചെയർപഴ്സൻ എൻ.നാരായണമൂർത്തി, കെൽട്രോൺ ക്രാസ്നി ഡിഫൻസ് ടെക്നോളജി മാനേജിങ് ഡയറക്ടർ എം.എൽ.മാത്യു എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

