ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്ററെ നിയമിക്കും
തലശ്ശേരി ∙ ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്ററെ നിയമിക്കുന്നു. വാക്ക് ഇൻ ഇന്റർവ്യൂ നാളെ 10.30ന്.
എസ്എസ്എൽസി, പിഎസ്സി അംഗീകൃത യോഗ്യത.
സൗജന്യ മെഡിക്കൽ ക്യാംപ്
എരുവട്ടി ∙ ജവാഹർ ബാലവേദിയുടെ 21ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുടെയും ജവാഹർ ബാലവേദിയുടെയും നേതൃത്വത്തിൽ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാംപ് എരുവട്ടി ഇന്ദിരാജി യൂത്ത് ക്ലബ്ബിൽ ഇന്ന് രാവിലെ 9 മുതൽ 1 വരെ നടക്കും. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടർ കെ.പി.സാജു ഉദ്ഘാടനം ചെയ്യും.
മോട്ടർ തൊഴിലാളി ക്ഷേമനിധി വിദ്യാഭ്യാസ സ്കോളർഷിപ്
കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളിൽ നിന്ന് വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. kmtwwfb.org ഫോൺ: 0497-2705197
ഫിഷറീസ് ഗാർഡ് നിയമനം
ഫിഷറീസ് വകുപ്പ് ജില്ലയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫിഷറീസ് ഗാർഡിനെ നിയമിക്കുന്നു.
30ന് രാവിലെ 10.30ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2731081
പ്രോജക്ട് കോഓർഡിനേറ്റർ
ഫിഷറീസ് വകുപ്പ് ജില്ലയിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് കോഓർഡിനേറ്ററെ നിയമിക്കുന്നു.
30ന് രാവിലെ 11.30 ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2731081
ഭവനപുനരുദ്ധാരണ വായ്പാ പദ്ധതി
സംസ്ഥാന പട്ടികജാതി–പട്ടികവർഗ വികസന കോർപറേഷൻ നടപ്പാക്കുന്ന ഭവനപുനരുദ്ധാരണ / ഭവന വായ്പാ പദ്ധതിയിൽ വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഫോൺ: 9400068513
കുക്ക്, ഹെൽപർ നിയമനം
കെഎപി നാലാം ബറ്റാലിയനിൽ ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്, ഹെൽപർ (എസ്പിഒ) എന്നിവരെ 59 ദിവസത്തേക്ക് നിയോഗിക്കുന്നു. 30ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2781316.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

