‘ദൃശ്യം’ ഒരുക്കി ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ജീത്തുജോസഫ് വീണ്ടും ബോളിവുഡിലേക്ക്. ജംഗ്ലീ പിക്ചേഴ്സും ക്ലൌഡ് 9 പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ജീത്തു മികവുതെളിയിച്ച ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്പ്പെടുന്നതുതന്നെയാണ് ഈ ചിത്രവും. സത്യം വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു പോലീസ് ഓഫീസറുടെ യഥാര്‍ഥകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്നറിയുന്നു.
ഹിന്ദിയിലെ അടുത്തചിത്രത്തിനായി ഒരു മികച്ച തിരക്കഥയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു താനെന്നും ഇത് അത്തരത്തില്‍ ഒന്നാണെന്നും ജീത്തുജോസഫ് പറയുന്നു. 2019-ല്‍ ഇമ്രാന് ഹഷ്മിയും ഋഷി കപൂറും അഭിനയിച്ച ‘ദി ബോഡി’ ആണ് ജീത്തുജോസഫ് ഇതിനുമുന്‍പ് ഹിന്ദിയിലൊരുക്കിയ സിനിമ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]