ആറ്റൂർ ∙ അറഫ സ്കൂളിൽ നടക്കുന്ന സഹോദയ കലോത്സവത്തിന്റെ രണ്ടാം ദിനത്തിലും തൃശൂർ ദേവമാത പബ്ലിക് സ്കൂൾ മുന്നേറ്റം തുടരുന്നു. 624 പോയിന്റുമായി ഇവർ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 502 പോയിന്റുമായി തൃശൂർ പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളാണ് രണ്ടാം സ്ഥാനത്ത്.
മറ്റ് സ്കൂളുകളുടെ പോയിന്റ് നില: തൃശൂർ നിർമലമാത സെൻട്രൽ സ്കൂൾ (493), ചിന്മയ വിദ്യാലയം കോലഴി (490), ചിറ്റിലപ്പിള്ളി ഐഇഎസ് പബ്ലിക് സ്കൂൾ (456). 5 കാറ്റഗറികളിലായി 84 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്.
കലോത്സവം ഇന്നു സമാപിക്കും.
കലോത്സവത്തിൽ ഇന്ന്
ആറ്റൂർ∙ സഹോദയ കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് നിമിഷ പ്രസംഗം, പ്രകട പ്രസംഗം, മിമിക്രി, മോണോ ആക്ട്, ഭരതനാട്യം, നാടോടി നൃത്തം, മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, കീബോർഡ് വെസ്റ്റേൺ, മോഹിനിയാട്ടം, മൃദംഗം, തബല, ലളിതഗാനം, പദ്യം ചൊല്ലൽ, ഒപ്പന, മുകാഭിനയം എന്നിവ നടക്കും.
രാവിലെ 8.30 മുതൽ മത്സരങ്ങൾ ആരംഭിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

