കുമരകം ∙ രാഷ്ട്രപതി ദ്രൗപദി മുർമു മിഠായി നൽകിയതിന്റെ സന്തോഷത്തിലാണ് കിളിരൂർ ഗവ. യുപി സ്കൂളിലെ കുട്ടികൾ.
മിഠായി കവറുകൾ ‘മയിൽപ്പീലി’ പോലെ സൂക്ഷിച്ചു വയ്ക്കുമെന്നു വിദ്യാർഥികൾ പറയുന്നു. ഒരിക്കലും മറക്കാനാകാത്ത ഓർമയായി ഈ പിഞ്ചുമനസ്സുകളിൽ രാഷ്ട്രപതിയുടെ സന്ദർശനം നിൽക്കുമെന്ന ആഹ്ലാദത്തിലാണു പ്രധാനാധ്യാപിക രാജി അഭിലാഷും മറ്റ് അധ്യാപകരും.
പൊലീസിനോട് അനുവാദം വാങ്ങിയ ശേഷമാണ് കുട്ടികളെ അധ്യാപകർ രാവിലെ എത്തിച്ചത്.
സ്കൂളിലെ 60 കുട്ടികൾ കവലയിൽ എത്തി രാഷ്ട്രപതിയെ കാത്തുനിന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്നത് കുട്ടികളെ കാണിക്കാമെന്ന് ഉദ്ദേശിച്ചാണ് അധ്യാപകർ അവരെ എത്തിച്ചത്.
എന്നാൽ കുട്ടികളെയും അധ്യാപകരെയും അദ്ഭുതപ്പെടുത്തി രാഷ്ട്രപതി അവരുടെ അടുത്തേക്ക് എത്തി കയ്യിൽ കരുതിയ മിഠായികൾ കുട്ടികൾക്കു നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

