വൈദ്യുതി മുടക്കം
പെരുമ്പാവൂർ കെഎസ്ഇബി പരിസരം, ഫിഷ് മാർക്കറ്റ്, പ്രൈവറ്റ് സ്റ്റാൻഡ്, കപ്പൂച്ചിൻ, പിപി റോഡ്, ചെമ്മനം, പാത്തിപ്പാലം, താസ, വളയൻചിറങ്ങര റോഡ്, എംസി റോഡ്, എസ്ബിടി മുതൽ മലമുറി വരെ ഭാഗങ്ങളിൽ 8.30 മുതൽ 5 വരെ.
അധ്യാപക ഒഴിവ്
കൊച്ചി∙ എറണാകുളം ഗവ. ഗേൾസ് എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം.
സംസ്കൃതം (പാർട്ട് ടൈം) അധ്യാപക ഒഴിവിൽ അഭിമുഖം 27നു രാവിലെ 11ന്. ഓഫിസ് അറ്റൻഡന്റ് അഭിമുഖം 27ന് ഉച്ചയ്ക്കു 2ന്.
വെഹിക്കിൾ ഫിറ്റ്നസ് ടെസ്റ്റ് തോന്ന്യകാവിലേക്ക് മാറ്റി
പറവൂർ ∙ പെരുവാരം – മന്നം റോഡിൽ നടന്നിരുന്ന വെഹിക്കിൾ ഫിറ്റ്നസ് ടെസ്റ്റ് താൽക്കാലികമായി തോന്ന്യകാവ് – വഴിക്കുളങ്ങര സർവീസ് റോഡിലേക്ക് മാറ്റിയതായി ജോയിന്റ് ആർടിഒ അറിയിച്ചു.
തിരക്കുള്ള റോഡിൽ ടെസ്റ്റ് നടത്തുന്നതിനെതിരെ പരാതി ഉയർന്നിരുന്നു. നഗരസഭാ കൗൺസിലർ ജി.ഗിരീഷ് ഹർജി നൽകിയതിനെത്തുടർന്ന് അടിയന്തര നടപടിയെടുക്കാൻ ഹൈക്കോടതി ജോയിന്റ് ആർടിഒയോട് നിർദേശിച്ചതിനെത്തുടർന്നാണ് നടപടി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഒറ്റത്തവണ റജിസ്ട്രേഷൻ
പെരുമ്പാവൂർ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും കുന്നത്തുനാട് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും നേതൃത്വത്തിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിന് ഒറ്റത്തവണ റജിസ്ട്രേഷൻ ഇന്നു രാവിലെ 10.30 മുതൽ 3.30 വരെ കുന്നത്തുനാട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും 300 രൂപ റജിസ്ട്രേഷൻ ഫീസ് അടച്ച് റജിസ്റ്റർ ചെയ്യാം. റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രെയ്നിങ്, കരിയർ കൗൺസലിങ്, കംപ്യൂട്ടർ ട്രെയ്നിങ് എന്നിവ സൗജന്യമായി നൽകും.
റജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് ഇമെയിൽ ഐഡിയോ ഫോൺ നമ്പറോ വേണം. ആധാർ, വോട്ടർ ഐഡി, പാസ്പോർട്ട്, പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഹാജരാക്കണം.
62824 42046. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

