കാളകെട്ടി ∙ വിദ്യാർഥികൾ ഭക്ഷ്യമേള നടത്തി സമാഹരിച്ച തുക ഉപയോഗിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് 2 എയർബെഡുകളും വീൽചെയറും വാങ്ങിനൽകി. അച്ചാമ്മ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് പ്രവർത്തകരായ കുട്ടികളാണ് കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ നൽകിയത്.
കഴിഞ്ഞ ദിവസം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വീണാ ജോർജ് ഇവ ഏറ്റുവാങ്ങി. സ്കൂളിലെ കായികമേളയോടനുബന്ധിച്ചാണ് എൻഎസ്എസ് പ്രവർത്തകർ നാടൻ ഭക്ഷണമേള സംഘടിപ്പിച്ചത്.
ഇതിൽ നിന്നു സമാഹരിച്ച തുകയാണു കുട്ടികൾ ജീവകാരുണ്യ പ്രവർത്തനത്തിനു വിനിയോഗിച്ചത്.ഇത്തരം സംഭാവനകൾ സർക്കാരിന്റെ ആരോഗ്യ സേവന പ്രവർത്തനങ്ങൾക്കു കൂടുതൽ കരുത്തേകുമെന്നും വിദ്യാർഥികളിൽ സാമൂഹിക ഉത്തരവാദിത്തബോധവും സഹജീവിസ്നേഹവും വളർത്തുന്നതിനുള്ള ഉത്തമ മാതൃക കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.
പ്രോഗ്രാം ഓഫിസർ ഡോ. ജിലു സെബാസ്റ്റ്യനെ ഗവ.
ചീഫ് വിപ് എൻ.ജയരാജ് ആദരിച്ചു. വാർഡംഗം റാണി ടോമി, മെഡിക്കൽ ഓഫിസർ ഡോ.
വിദ്യ ജോൺ, കാഞ്ഞിരപ്പള്ളി ക്ലസ്റ്റർ കൺവീനർ ബിനോ കെ.തോമസ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

