മാഞ്ഞൂർ∙ പുഞ്ചക്കൃഷിക്കായി ഒരുക്കിയിട്ടിരുന്ന പാടശേഖരത്തിൽ മട വീണ് നാശനഷ്ടം.
മാഞ്ഞൂർ കൃഷി ഭവനു കീഴിലുള്ള ഏറ്റവും വലിയ പാടശേഖരമായ പാണ്ടൻകരി– രാമൻകരി പാടശേഖരത്തിലാണ് ഇന്നലെ രാവിലെ മട വീണത്. 110 ഏക്കർ വരുന്ന പാടശേഖരമാണിത്.
കള നീക്കി നിലം ഉഴുത് വരമ്പ് തീർത്ത് വിതയ്ക്കായി ഒരുക്കിയിട്ടിരുന്ന പാടമാണ് നശിച്ചത്. കർഷകർക്ക് ഏക്കറിന് പതിനായിരത്തോളം രൂപയുടെ നാശമാണ് ഉണ്ടായത്.
നവംബർ 1 മുതൽ 5 വരെ വിതയ്ക്കാനായിരുന്നു തീരുമാനം.
ഇനി പാടത്ത് വെള്ളം വറ്റിച്ച് പൊട്ടിയ പുറം ബണ്ട് സ്ഥാപിച്ച് വിത നടത്താൻ ആഴ്ചകൾ വേണ്ടി വരുമെന്ന് പാടശേഖര സെക്രട്ടറി ഏബ്രഹാം സെബാസ്റ്റ്യൻ, കർഷകനായ ജോൺ നീലം പറമ്പിൽ എന്നിവർ പറഞ്ഞു. കൃഷിവകുപ്പ് അധികൃതരും ജനപ്രതിനിധികളും പാടശേഖരം സന്ദർശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

