മടിക്കൈ ∙ എരിക്കുളം കളിമൺ വ്യവസായത്തിന്റെ സുസ്ഥിര വികസനത്തിനായി നബാർഡും ജില്ലാ വ്യവസായകേന്ദ്രവും കൈകോർക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അഗ്രോ നേച്ചറിന്റെ സാങ്കേതിക സഹായത്തിലാണ് ആവിഷ്കരിക്കുന്നത്.
പ്രസ്തുത പ്രവർത്തനത്തെ സംബന്ധിച്ചുള്ള വിശദീകരണ യോഗവും ഭൗമ സൂചിക പദവി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തലും എരിക്കുളം ദേവസ്വം ഹാളിൽ നടന്നു. പദ്ധതിയുടെ നടത്തിപ്പ് പ്രാദേശികമായി രൂപീകരിക്കപ്പെട്ട
സൊസൈറ്റിയുടെ നേതൃത്വത്തിലാക്കാൻ യോഗം തീരുമാനിച്ചു.
പരമ്പരാഗത ഉൽപന്നങ്ങളിൽ നിന്ന് വ്യത്യസ്തമായി ആഗോള വിപണി മുന്നിൽക്കണ്ട് രൂപകൽപനയിലും ഗുണനിലവാരത്തിലും മാറ്റം വരുത്തി എരിക്കുളത്തെ കളിമൺ ഉൽപന്നങ്ങളുടെ ഉൽപാദനം നടത്തുവാനും ഭൗമസൂചികാ പദവി ലഭ്യമാക്കി വിപണി ഉറപ്പുവരുത്തുവാനും പദ്ധതി ലക്ഷ്യമിടുന്നു. പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി ഇ കോമേഴ്സ് പ്ലാറ്റ്ഫോമുകളും പോട്ടറി സ്റ്റുഡിയോകളും കൂടി സജ്ജമാക്കുവാൻ സൊസൈറ്റി ആലോചിക്കുന്നുണ്ട് .എരിക്കുളം പ്രദേശത്തെ വിവിധ ടൂറിസം സാധ്യതകളെ കോർത്തിണക്കി ടൂറിസം സർക്കീറ്റ് രൂപീകരിക്കാനും പദ്ധതിയുണ്ട്.
യോഗത്തിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത് കുമാർ, നബാർഡ് ഡിഡിഎം കെ.എസ്.ശാരോൻവാസ്, അഗ്രോനേച്ചർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പി.ആർ.രഞ്ജിത്ത്, അഗ്രോനേച്ചർ റിസർച് ഡയറക്ടർ ഡോ.മേയ് ജേക്കബ്, ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ഡോ.എം.മിനി എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

