കൊച്ചി ∙ കൊച്ചി മെട്രോയുടെ ഇൻഫോപാർക്ക് ലൈനിന്റെ ആദ്യ ഗർഡർ സ്ഥാപിച്ചു. ഇൻഫോ പാർക്ക് എക്സ്പ്രസ് വേയിലെ 284, 285 പില്ലറുകളെ ബന്ധിപ്പിച്ചാണു പുലർച്ചെ ഗർഡർ സ്ഥാപിച്ചത്.കളമശേരിയിലെ കാസ്റ്റിങ് യാഡിൽ നിർമിച്ച 170 ടൺ ഭാരമുള്ള ” U ” ഗർഡർ മൾട്ടി ആക്സിൽ ട്രെയിലർ ഉപയോഗിച്ചാണു തൂണുകൾക്കു മുകളിലെ പിയർ ക്യാപ്പിൽ ഉറപ്പിച്ചത്.ബാക്കിയുള്ള തൂണുകളിൽ വരും ദിവസങ്ങളിൽ ഗർഡർ സ്ഥാപിക്കും.
സെസ്, ആലിൻചുവട്, വാഴക്കാല സ്റ്റേഷനുകൾക്കിടയിലായി ഇതിനകം 65 തൂണുകളുടെ നിർമാണം പൂർത്തിയായി.
18 തൂണുകളിൽ പിയർ ക്യാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.മെട്രോപാതയ്ക്കുള്ള 875 പൈലുകളും സ്റ്റേഷനുകൾക്കുള്ള 260 പൈലുകളും ഉൾപ്പെടെ മൊത്തം 1135 പൈലുകളുടെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. 2019 പൈലുകളാണ് ആകെ വേണ്ടത്.
469 തൂണുകളുമുണ്ട്.കളമശേരിയിലെ കാസ്റ്റിങ് യാഡിൽ ഗർഡറുകളുടെയും പിയർ ക്യാപുകളുടെയും നിർമാണവും പുരോഗമിക്കുകയാണ്.
100 U ഗർഡറുകളുടെയും 72 (I) ഗർഡറുകളുടെയും 100 പിയർ ക്യാപുകളുടെയും നിർമാണം ഇതിനകം പൂർത്തിയായി. കലൂർ– ഇൻഫോപാർക്ക് ലൈനിന് ആകെ വേണ്ടത് 490 U ഗർഡറും 534 (I) ഗർഡറുമാണ്.
ആകെ വേണ്ട പിയർ ക്യാപുകളുടെ എണ്ണം 371.ഗർഡറുകൾ ഉറപ്പിച്ച വയഡക്ട് പൂർത്തിയാകുന്ന മുറയ്ക്ക് ട്രാക്ക് നിർമാണത്തിനുള്ള ടെൻഡറിങ് നടപടികൾ ആരംഭിക്കുമെന്നു കെഎംആർഎൽ അറിയിച്ചു.
ഫ്ലൈഓവർ മെട്രോ ലൈൻ
കൊച്ചി ∙ കൊച്ചി മെട്രോയുടെ കാക്കനാട്ടേക്കുള്ള രണ്ടാംഘട്ടത്തിൽ ഫ്ലൈഓവർ മെട്രോ ലൈൻ.
ഒരു തൂണിൽ ഇരട്ടപ്പാളങ്ങളിട്ടാണ് ഇപ്പോൾ മെട്രോ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്. എന്നാൽ കാക്കനാട് ലൈൻ നിർമിക്കുമ്പോൾ കലൂർ സ്റ്റേഡിയം മുതൽ പാലാരിവട്ടം സെന്റ് മാർട്ടിൻ ഡി പോറസ് പള്ളി വരെ ഇതേ മട്ടിലാവില്ല.സ്റ്റേഡിയം മുതൽ പാലാരിവട്ടം പള്ളി വരെ , നിലവിലുള്ള ലൈനിനു സമാന്തരമായി പുതിയ തൂണുകൾ നിർമിച്ച് ഒറ്റ ട്രാക്കിടും.
ഇൗ ട്രാക്ക് പാലാരിവട്ടം പള്ളിക്കടുത്ത് നിലവിലെ ആലുവ ലൈനിനു കുറുകെ ഉയരത്തിൽ പാലാരിവട്ടം ബൈപാസ് റോഡിലേക്കു കടക്കും.
തുടർന്ന് ഒരേ തൂണിൽ ഇരു ട്രാക്കുകളായിട്ടാണ് ഇൻഫോപാർക്ക് വരെ രണ്ടാം ലൈൻ.പാലാരിവട്ടത്ത് 80 മീറ്റർ നീളമുള്ള സ്പാനിലാണു പാളം, നിലവിലുള്ള പാളത്തെ കുറുകെക്കടക്കുന്നത്. സാധാരണ വയഡക്ടിൽ 28 മീറ്ററാണ് സ്പാനിന്റെ നീളം.
കാക്കനാട് നിന്ന് കലൂർ സ്റ്റേഡിയത്തിലേക്കു വരുന്ന ലൈൻ നിലവിലുള്ള ലൈനിനു സമാന്തരമായി സ്റ്റേഡിയം സ്റ്റേഷനിലേക്കു കയറും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

