പെരുമ്പാവൂർ ∙ വെട്ടം പദ്ധതി പ്രകാരം നഗരത്തിൽ പലയിടത്തും വഴിവിളക്കുകൾ സ്ഥാപിച്ചെങ്കിലും പൊലീസ് സ്റ്റേഷൻ റോഡ് ഇരുട്ടിൽതന്നെ. എംസി റോഡിനെയും കോടതി റോഡിനെയും ബന്ധിപ്പിക്കുന്ന പൊലീസ് സ്റ്റേഷൻ റോഡിൽ (കച്ചേരിക്കുന്ന് റോഡിൽ) പൊലീസ് സ്റ്റേഷനും പോസ്റ്റ് ഓഫിസും ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ചും ജലഅതോറിറ്റി ഓഫിസും കോടതി സമുച്ചയവും പ്രവർത്തിക്കുന്നുണ്ട്.
പദ്ധതി നടപ്പാക്കിയപ്പോൾ പൊലീസ് സ്റ്റേഷൻ റോഡിനെ അവഗണിച്ചെന്നാണ് ആക്ഷേപം.എംസി റോഡിലെ കാലടി കവല ഭാഗത്തു നിന്ന് കോടതി റോഡിലെ ജല അതോറിറ്റി ഓഫിസ് ഏകദേശം വരെ 300 മീറ്ററാണ് നീളം.
കോട്ടയ്ക്കൽ ആര്യവൈദ്യശാല, അഭിഭാഷകരുടെ ഓഫിസുകൾ, ഭക്ഷണശാലകൾ തുടങ്ങിയ സ്ഥാപനങ്ങളും ഈ റോഡിലുണ്ട്. പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നതിനാൽ രാത്രിയിലും ജനസഞ്ചാരമുള്ള റോഡാണിത്. ഒരു വർഷത്തിലധികമായി വഴിവിളക്കുകൾ തെളിയുന്നില്ല.
എംഎൽഎയും നഗരസഭയും നഗരത്തിൽ പലയിടത്തും മിനിമാസ്റ്റ് വിളക്കുകളും വഴിവിളക്കുകളും സ്ഥാപിച്ചെങ്കിലും പൊലീസ് സ്റ്റേഷൻ റോഡിനെ അവഗണിച്ചു. 1.30 കോടി രൂപ ചെലവഴിച്ചു വെട്ടം പദ്ധതി നടപ്പാക്കിയപ്പോഴും പൊലീസ് സ്റ്റേഷൻ റോഡിനെ പരിഗണിച്ചില്ല.
36 വോൾട്ട് ശേഷിയുള്ള 5000 പുതിയ എൽഇഡി ബൾബുകൾ സ്ഥാപിച്ചു. കാലടി ജംക്ഷൻ, മഹാത്മാഗാന്ധി പ്രതിമ മുതൽ പെരുമ്പാവൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വരെയുള്ള മീഡിയനുകളിൽ, അങ്കമാലി–മൂവാറ്റുപുഴ റോഡിലെ കെഎസ്ടിപി സ്ഥാപിച്ച വൈദ്യുതി ലൈനുകൾ എന്നിവിടങ്ങളിൽ 90 വോൾട്ട് എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു.
നഗരത്തിലെ 4 ഹൈമാസ്റ്റ് ലൈറ്റുകൾ പുതുക്കി സ്ഥാപിക്കുകയും 30 മിനി മാസ്റ്റ് ലൈറ്റുകൾ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. വെട്ടം പദ്ധതിയുടെ ഭാഗമായി പൊലീസ് സ്റ്റേഷൻ റോഡിലും വിളക്കുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

