ചോറ്റാനിക്കര ∙ നിർമാണോദ്ഘാടനം നടത്തി ഒന്നര വർഷം പിന്നിട്ടിട്ടും കുരീക്കാട് റെയിൽവേ മേൽപാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ ഇഴയുന്നു. തുക വകയിരുത്തി 5 വർഷം കഴിഞ്ഞിട്ടും റവന്യു നടപടികൾ നീളുകയാണ്.
പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി 2024 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർമാണോദ്ഘാടനം നടത്തിയ പദ്ധതിയാണ് എങ്ങുമെത്താതെ കിടക്കുന്നത്. കുരീക്കാട് ജംക്ഷൻ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുമ്പോഴും പദ്ധതി യാഥാർഥ്യമാക്കാൻ കാര്യമായ ഇടപെടലുകൾ ഇല്ലെന്നാണ് ആക്ഷേപം. സ്ഥലം ഏറ്റെടുക്കുന്നതിലെ റവന്യു നടപടികളിൽ നേരിടുന്ന കാലതാമസമാണു പദ്ധതിക്കു വിലങ്ങുതടിയാകുന്നതെന്നാണ് ആരോപണം.
കുരീക്കാട് റെയിൽവേ ഗേറ്റിൽ ഗതാഗത കുരുക്ക് രൂക്ഷമായതിനാൽ പദ്ധതി വേഗത്തിൽ യാഥാർഥ്യമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
കാത്തിരിപ്പ് നീളുന്നു
ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമായി കുരിക്കാട് റെയിൽവേ മേൽപാലം നിർമിക്കണമെന്നതു നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഒടുവിൽ 2018-19 സംസ്ഥാന ബജറ്റിലാണ് കിഫ്ബിയിൽ പെടുത്തി മേൽപാലം നിർമിക്കാൻ ധാരണയായത്.
2020 ജൂണിൽ ചേർന്ന കിഫ്ബി യോഗത്തിൽ തുക നീക്കിവയ്ക്കാനും തീരുമാനിച്ചു. സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള ആദ്യ ഘട്ട
പ്രവർത്തനങ്ങൾക്കായി 36.89 കോടി രൂപയാണ് അനുവദിച്ചത്.
പിന്നീട് കാര്യമായ അനക്കമില്ലാതെ കിടന്ന പദ്ധതിയെക്കുറിച്ച് മനോരമ നിരന്തരം വാർത്ത നൽകിയതോടെ വിഷയം അനൂപ് ജേക്കബ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ചു. തുടർന്നാണു സ്ഥലം ഏറ്റെടുക്കാൻ സർക്കാർ കലക്ടർക്ക് അനുമതി നൽകിയത്.
പാലത്തിനും അപ്രോച്ച് റോഡിനും 1.92 ഏക്കറാണ് ഏറ്റെടുക്കേണ്ടത്. ഇതേ തുടർന്നു നിർമാണ ചുമതല വഹിക്കുന്ന റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. ഇതിനിടെയാണ് സ്ഥലം ഏറ്റെടുക്കാത്ത പദ്ധതിയുടെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചത്.
മാർച്ചിൽ സ്ഥലം കൈമാറും
ജില്ലാ വികസന സമിതി യോഗത്തിൽ 2026 മാർച്ചിൽ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കി നിർവഹണ ചുമതല വഹിക്കുന്ന കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനു കൈമാറുമെന്നാണു റവന്യു ഉദ്യോഗസ്ഥരുടെ ഉറപ്പ്. റവന്യു നടപടികളുടെ തീയതികൾ അടങ്ങുന്ന ചാർട്ടും സമർപ്പിച്ചിട്ടുണ്ട്.
ചാർട്ട് പ്രകാരം 2026 മാർച്ച് 25നു സ്ഥലം കൈമാറുമെന്നാണു പറഞ്ഞിട്ടുള്ളതെന്ന് അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

