കാഞ്ഞങ്ങാട്∙ മഴ കനത്തതോടെ റെയിൽവേ സ്റ്റേഷൻ റോഡ് ചെളിക്കുളമായി. റോഡ് വികസനത്തിന്റെ ഭാഗമായി ഓവുചാൽ നിർമിക്കുന്നുണ്ട്.
ഇതിനായി എടുത്ത മണ്ണ് റോഡിലേക്കാണ് തട്ടിയത്. മഴയിൽ മണ്ണു കുതിർന്നു റോഡിൽ പരന്നതോടെയാണ് റോഡ് ചെളിക്കുളമായി മാറിയത്. റോഡിലെ ചെളി കാൽനട
യാത്രക്കാർക്കാണ് ഏറെ ദുരിതമായത്. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നവർ വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളി ദേഹത്തേക്ക് തെറിക്കുന്നതിനാൽ ഏറെ ബുദ്ധിമുട്ടുന്നു. ഇരുചക്ര വാഹനങ്ങൾക്കും ദുരിതമാണ്.
റോഡിലെ ചെളിയിൽ വീഴാതിരിക്കാൻ കരുതലോടെ പോകണം.
മഴ കനത്തതോടെ മീൻ മാർക്കറ്റിൽ നിന്നു മലിനജലവും റോഡിലേക്ക് ഒഴുകുന്നു. ദുർഗന്ധം നിറഞ്ഞ വെള്ളം റോഡിൽ എത്തുന്നതിനാൽ കാലുകുത്താൻ കഴിയാത്ത സ്ഥിതിയുമുണ്ട്. മീൻ മാർക്കറ്റിലെ മലിനജല സംസ്കരണ സംവിധാനം കേടായിട്ട് വർഷങ്ങളായെങ്കിലും നന്നാക്കിയിട്ടില്ല.
ഇതാണ് മലിനജലം റോഡിലേക്ക് എത്താൻ കാരണം. 14 കോടിയുടെ വികസനമാണ് റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്.
ഇതിന്റെ ഭാഗമായാണ് ഓവുചാൽ അടക്കമുള്ള പ്രവൃത്തികൾ നടക്കുന്നത്. ഇതോടൊപ്പം റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണവും നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

