പറവൂർ∙ ദേശീയപാത – 66 നിർമാണവുമായി ബന്ധപ്പെട്ടു സർവീസ് റോഡിൽ പറവൂർ പാലത്തിന്റെ തെക്കുഭാഗത്ത് യു ടേൺ അനുവദിക്കാതെ അശാസ്ത്രീയമായി അടച്ചു കെട്ടുന്നതായി ആക്ഷേപം. ദേശീയപാത അധികൃതരും നിർമാണ കമ്പനിയും നൽകിയ ഉറപ്പുകൾ ലംഘിക്കുന്നതായി പെരുമ്പടന്ന ജനകീയ സമരസമിതി.
വാഹനങ്ങൾ ഇരു ഭാഗത്തേക്കും തിരിഞ്ഞു പോകാൻ നിർദിഷ്ട സ്ഥലത്ത് യു ടേൺ അനുവദിക്കുമെന്നു സ്ഥലം സന്ദർശനവേളയിൽ ദേശീയപാത പ്രോജക്ട് ഡയറക്ടറും ഡപ്യൂട്ടി കലക്ടറും നൽകിയ ഉറപ്പു ലംഘിച്ചാണു നിർമാണം.
ഇതുമൂലം വാഹനങ്ങൾക്കു തിരിഞ്ഞു പോകാനാകാത്ത സ്ഥിതിയും ഗതാഗതക്കുരുക്കും ഉണ്ടാകും.
പെരുമ്പടന്നയിലെ അശാസ്ത്രീയ നിർമാണം സംബന്ധിച്ച പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എൻജിനീയർമാരുടെ മേൽനോട്ടമില്ലാതെ പഴയ പ്ലാൻ ഉപയോഗിച്ച് ഉപകരാറുകാർ അശാസ്ത്രീയ നിർമാണം തുടരുകയാണെന്ന് സമരസമിതി ആരോപിച്ചു.
പരാതി ഉയർന്നിട്ടും ഉദ്യോഗസ്ഥരും നഗരസഭയും തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപമുണ്ട്്. യു ടേൺ അടച്ചു കെട്ടുന്ന നിർമാണം തുടർന്നാൽ തടയാനാണ് സമരസമിതിയുടെ തീരുമാനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

