മണർകാട് ∙ രാഷ്ട്രപതിക്കുള്ള ഭക്ഷ്യവസ്തുക്കളുമായി പോയ കാറുകൾ ദേശീയപാതയിൽ അപകടത്തിൽപെട്ടു. മണർകാട് ഐരാറ്റുനട
ഭാഗത്തുനിന്നു 100 മീറ്റർ മാറി വ്യാഴം ഉച്ചയ്ക്ക് ഒന്നിനാണ് അപകടം. ആർക്കും പരുക്കില്ല.
നാട്ടകം ഗസ്റ്റ് ഹൗസിൽനിന്നു പാലായിലേക്കു പോയ കേരള സ്റ്റേറ്റ് ബോർഡ് പതിച്ച 3 കാറുകളാണ് അപകടത്തിൽപെട്ടത്. മുൻപേ പോയ ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ തട്ടാതിരിക്കുന്നതിനു ബ്രേക് ചെയ്തപ്പോൾ പിന്നാലെ എത്തിയ കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു.
കാറുകൾക്കു നാശമുണ്ട്. ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

