കൊച്ചി ∙ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ (എസ്ഐബി ) 2 കോടിയിലധികം ഓഹരികൾ യുവ സംരംഭകനായ ആദിത്യ കുമാർ ഹൽവാസിയ വാങ്ങിയതോടെ വിപണിയിൽ ചർച്ചകൾ സജീവമായി. മൂന്നാം തലമുറ വ്യവസായിയായ ഹൽവാസിയ, വലിയ തോതിൽ പല കമ്പനികളുടെയും ഓഹരികൾ വാങ്ങിക്കൂട്ടുകയാണ്.
അടുത്തിടെ കുപ്പിഡ് ഇന്ത്യയിലെ തന്റെ ഓഹരി വിഹിതം ഉയർത്തിയിരുന്നു. ഇപ്പോൾ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്.
എസ്ഐബിയുടെ ആകെ ഓഹരികളുടെ എണ്ണം 261.7 കോടിയാണ്.
ഇതിൽ 20,100,000 ഓഹരികളാണ് ഒന്നിന് 35.24 രൂപ നിരക്കിൽ ഹൽവാസിയ ബൾക്ക് ഡീലിലൂടെ വാങ്ങിയത്. ഇത് ബാങ്കിന്റെ ആകെ ഓഹരികളുടെ 0.76% മാത്രമേ വരൂ.
ഇപ്പോൾ ബാങ്കിന്റെ പ്രമോട്ടർ എന്ന് അവകാശപ്പെടാവുന്നത്ര വലിയ സംഖ്യ ഓഹരികൾ ആരുടെയും കൈവശമില്ല. ലുലുഗ്രൂപ്പ് ചെയർമാൻ എം.
എ. യൂസഫലിയുടെ കൈവശം ബാങ്കിന്റെ 4% ഓഹരികളുണ്ട്.
രണ്ടാം പാദത്തിൽ നല്ല പ്രകടനമാണ് ബാങ്ക് കാഴ്ചവച്ചത്.
ലാഭം 8% ഉയർന്ന് 324.69 കോടിയിൽ നിന്ന് റെക്കോർഡ് നിലവാരമായ 351.36 കോടിയായി. മൊത്തം കിട്ടാക്കടം 4.40 ശതമാനത്തിൽ നിന്ന് 2.93 ശതമാനത്തിലേക്കും അറ്റ കിട്ടാക്കടം 1.31 ശതമാനത്തിൽ നിന്ന് 0.56 ശതമാനത്തിലേക്കും കുറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

